
ചായ്യോത്ത്: ചായ്യോം ദിനേശ് ബീഡി ബ്രാഞ്ചിൽ നിന്നും വിരമിച്ച മേസ്ത്രി കെ. ശ്രീധരന് യാത്രയയപ്പ് നൽകി. സി ഐ ടി യു നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. സി.വി.ഉഷ അധ്യക്ഷയായി. നീലേശ്വരം ബീഡി വ്യവസായ സഹകരണ സംഘം പ്രസിഡണ്ട് കെ.രാഘവൻ , സി പി ഐ (എം) ലോക്കൽ സെക്രട്ടറി കെ.കുമാരൻ എന്നിവർ ഉപഹാരം നൽകി.കെ.രാജൻ . കെ.സുകുമാരൻ കെ.പി.രാഘവൻ , പി. ധന്യ.പി.സുകുമാരൻ എ. രാജകുമാരൻ കെ.ശ്രീധരൻ . കെ.കുമാരൻ . കെ.രാഘവൻ എന്നിവർ സംസാരിച്ചു. എം. കൈരളി സ്വാഗതം പറഞ്ഞു.