
നീലേശ്വരം: തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച പ്രശസ്ത വിഷ ചികിത്സാ വിദഗ്ധൻ ഡോ. ഹരിദാസ് വെർക്കോട്ടിന്റെ അന്ത്യ നിദ്ര തന്റെ കർമ്മമണ്ഡലമായ ചിറപ്പുറത്ത് . ചൊവ്വാഴ്ച രാവിലെ 9:30 യോടു കൂടി ഡോക്ടർ ഹരിദാസിന്റെ മൃതദേഹം ചിറപ്പുറത്തെ വീട്ടിൽ എത്തിക്കും . പൊതുദർശനത്തിന് വെച്ചശേഷം ആലിൻ കീഴിലെ നഗര സഭ വാതക ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കും.