നൈജീരിയൻ മയക്കുമരുന്ന് സംഘത്തെ പിടികൂടിയ കുറ്റാന്വേഷണ മികവിന് കാസർകോട് ഡിവൈഎസ്പി സി കെ സുനിൽകുമാർ ഉൾപ്പെടെയുള്ള നാലംഗ സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരം. കുണ്ടറ എസ് ഐ പി കെ പ്രദീപ് കാഞ്ഞങ്ങാട് മാവുങ്കൽ സ്വദേശിയും വിദ്യാനഗർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസറുമായ സുധീർ ബാബു, കാസർകോട് ടൗൺ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വെള്ളൂരിലെ ദീപക് വെളുത്തൂട്ടി എന്നിവർക്കാണ് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്ക്കാരം ലഭിച്ചത്.2023ൽ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തി കൊണ്ടുവന്ന ദമ്പതികളടക്കമുള്ള 4 അംഗ സംഘത്തെ പിടികൂടികൂടുകയും അവർക്ക് മയക്കുമരുന്ന് ബാംഗ്ലൂരിൽ വെച്ച് വിതരണം ചെയ്ത നൈജീരിയൻ മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാനിയായ ഒരു നൈജീരിയൻ യുവതിയെയും സംഘതലവനായ മറ്റൊരു നൈജീരിയക്കാരനെയും ബാംഗ്ലൂരിൽ വെച്ച് പിടികൂടിയ കേസ്സിലെ അന്വേഷണ മികവിനാണ് ഇവർക്ക് ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചത്. അന്ന് ബേക്കൽ പോലീസാണ് കേസ് ചാർജ് ചെയ്തത്.