കാഞ്ഞങ്ങാട്: രാജ്യത്തിന്റെ സാംസ്‌കാരിക സിരകളെപ്പോലും ഫാസിസത്തിന്റെ കാളകൂടം ബാധിച്ചിരിക്കുന്ന വര്‍ത്തമാനകാലത്ത് ഇത്തരം മൂല്യച്യുതികള്‍ക്കെതിരെ ഒന്നിച്ചുപോരാടി സമത്വ സുന്ദര കേരളം യാഥാര്‍ത്ഥ്യമാക്കാന്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ ആവശ്യപ്പെട്ടു. എഴുത്തുകാരാലും കലാസാംസ്‌കാരിക പ്രവര്‍ത്തകരിലും കഠിനമായ ഭയം വിതച്ച് വരുതിയിലാക്കാനാണ് കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നവര്‍ ശ്രമിക്കുന്നതെന്നും ഡിസിസി പ്രസിഡണ്ട് പറഞ്ഞു. കെപിസിസി കലാ സാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ കാസര്‍കോട് ജില്ലാ കമ്മിറ്റി ചുമതലയേല്‍ക്കല്‍ ചടങ്ങ് കാസര്‍കോട് ഡിസിസി ഓഫീസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെയര്‍മാന്‍ ബഷീര്‍ ആറങ്ങാടിക്ക് മിനുട്‌സ് ബുക്കുകളും രേഖകളും ഡിസിസി പ്രസിഡണ്ട് കൈമാറി. എഴുത്തുകാരിയും സാംസ്‌കാരിക പ്രവര്‍ത്തകയും സിനിമാ താരവുമായ സിനിരാജന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ കാവുങ്കാല്‍ നാരായണന്‍ മാസ്റ്റര്‍, ഖാലിദ് പൊവ്വൽ, ശില്‍പി പ്രഭന്‍ നീലേശ്വരം, ഡോ. ദിവ്യ ജിതിന്‍ എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് വിശിഷ്ട അംഗത്വം കൈമാറി. സംസ്‌കാര സാഹിതി സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രദീപ്കുമാര്‍ പയ്യന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം അഡ്വ. ഗംഗാധരന്‍ കുട്ടമത്ത് സേവാദള്‍ ബോര്‍ഡ് സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, ഡിസിസി ജനറല്‍ സെക്രട്ടറി എം സി പ്രഭാകരന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രന്‍, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കെ കെ ബാബു, ഗാന്ധിദര്‍ശന്‍ വേദി ജില്ലാ പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണന്‍, കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കെ പി ബാലകൃഷ്ണന്‍, സംസ്‌കാര സാഹിതി ജില്ലാ കണ്‍വീനര്‍ ദിനേശന്‍ മൂലക്കണ്ടം, ട്രഷറര്‍ ഡോ. വിവേക് സുധാകരന്‍, ജില്ലാ ഭാരവാഹികളായ പി കെ വിനയകുമാര്‍, പി പി കുഞ്ഞികൃഷ്ണന്‍ നായര്‍, ജോയ് മാരൂര്‍, അനില്‍ വാഴുന്നോറൊടി, രാജന്‍ തെക്കേക്കര, സുകുമാരന്‍ ആശിര്‍വാദ്,ഉമേശൻ കാട്ടുകുളങ്ങര
നിയാസ് കുശാൽ നഗർ, കാഞ്ഞങ്ങാട് നിയോജക മണ്ഡലം ചെയര്‍മാന്‍ അഡ്വ. ബിജുകൃഷ്ണ, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ചെയര്‍മാന്‍ ചന്ദ്രന്‍ നാലപ്പാടം, ഉദുമ നിയോജക മണ്ഡലം ചെയര്‍മാന്‍ ടി വി രാജീവന്‍, കാസര്‍കോട് നിയോജക മണ്ഡലം ചെയര്‍മാന്‍ അഷറഫ് കൈന്താര്‍, മഞ്ചേശ്വരം നിയോജക മണ്ഡലം ചെയര്‍മാന്‍ രാഘവേന്ദ്ര ടി പൈവളിക, യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അക്ഷയ എസ് ബാലന്‍ എന്നിവര്‍ സംസാരിച്ചു.