
ചീമേനി :മനുഷ്യരെ വീണ്ടും ചാതുർവണ്യ കളത്തിൽ തളച്ചിടാനും മനുസ്മൃതി കാലത്തേക്ക് പിൻ ടത്താനുമുള്ള ശ്രങ്ങൾക്കെതിരെ നാട്ടിലെ സാമൂഹിക സാംസ്‌കാരിക സംഘടനകൾ പ്രതിരോധം തീർക്കണമെന്ന് പാർലമെന്റ് അംഗം രാജ്‌മോഹൻ എം പി അഭിപ്രായപ്പെട്ടു. ചീമേനി പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ കുടുംബ മാണ് ലഹരി എന്ന സന്ദേശം ഏറ്റെടുത്തു നടത്തുന്ന ചീമേനി ഫെസ്റ്റിൽ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാഴി കടഞ്ഞപ്പോൾ അമൃതിനോടൊപ്പം വിഷം കൂടി വന്നിരുന്നു എന്നും അത്തരം വിഷങ്ങൾ നന്മയുള്ള ഈ ലോകത്തും ഉണ്ടെന്നും എം പി അഭിപ്രായപ്പെട്ടു. ബൈബിൾ കാലഘട്ടം മുതൽ കുടുംബ കലഹത്തിന് കാരണമാകുന്നു മാരക ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് നമ്മുടെ ബാല്യങ്ങളെയും കൗമാരത്തെയും യുവത്വത്തെയും മോചിപ്പിക്കാൻ സിപ്റ്റ അതിന്റെ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്തു നടത്തുന്ന പ്രവർത്തനങ്ങളെയും എം പി അഭിനന്ദിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ചീമേനി ഫെസ്റ്റ് സീസൺ 2പത്താം ദിവസത്തെ സാംസ്കാരിക സന്ധ്യയിൽ സംഘാടകസമിതി വൈസ്. ചെയർമാൻഎം.കെ നളിനാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാനും കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ആയ ഏജി അജിത്ത്കുമാർ . ജനറൽ കൺവീനർ പി.വി മോഹനൻ , വർക്കിംഗ് ചെയർമാൻ സുഭാഷ് അറുകര എന്നിവർ സദസിൽ സംബന്ധിച്ചു. പ്രോഗാം കമ്മിറ്റി കൺവീനർ മധുകുമാർ ടി.വി സ്വാഗതവും സി.പത്മനാഭൻ നന്ദിയും പറഞ്ഞു. തുടർന്ന് കൊല്ലം ഷാഫി അവതരിപ്പിച്ച പാട്ടു മാല അരങ്ങേറി.