The Times of North

Breaking News!

ബാലകൃഷ്ണപിള്ളയുടെ നാലാം ചരമവാർഷികം ആചരിച്ചു.   ★  പിലിക്കോട് മടിവയലിലെ കൊണ്ണുക്കുടിയൻ കാർത്ത്യായനി അന്തരിച്ചു.   ★  ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം 7 മുതൽ 9 വരെ   ★  നാടിന് നന്മചെയ്ത മുൻഗാമികളെ മറക്കുന്ന മുഖ്യമന്ത്രി പിണറായി ഏകാധിപതി കെ സുധാകരൻ എംപി   ★  രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു,തിയ്യരെ പ്രേത്യേക സമുദായമായി രേഖപെടുത്തണം:തീയ്യ മഹാസഭ   ★  ഉദിനൂർ തടിയൻ കൊവ്വലിലെ പി വി കമലാക്ഷി അന്തരിച്ചു   ★  ചക്ക തലയിൽ വീണ് ഒമ്പതു വയസ്സുകാരി മരിച്ചു   ★  സൗജന്യ ഉച്ചഭക്ഷണ വിതരണം തുടരും: നന്മമരം കാഞ്ഞങ്ങാട്   ★  സീറോ ലാൻഡ്‌ലെസ്സ് ഭൂപ്രശ്നം പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നവീന പദ്ധതി മെയ് 31നകം അപേക്ഷ നൽകണം   ★  തൃക്കരിപ്പൂർ വൈക്കത്തെ സി കല്യാണി അന്തരിച്ചു

നാടിന് നന്മചെയ്ത മുൻഗാമികളെ മറക്കുന്ന മുഖ്യമന്ത്രി പിണറായി ഏകാധിപതി കെ സുധാകരൻ എംപി


വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായാൽ വ്യാവസായിക വാണിജ്യ രംഗത്ത് ഉണ്ടാകുന്ന കുതിച്ചുകയറ്റം മുന്നിൽ കണ്ടുകൊണ്ടാണ് ഐക്യജനാധിപത്യ മുന്നണി സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ധീഷണാപരമായ നിലപാടെടുത്തത് . അന്നത്തെ സിപിഎം ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ കുടില തന്ത്രങ്ങളും എതിർപ്പുകളും അതിജീവിച്ചുകൊണ്ടും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടും പദ്ധതിക്ക് തുടക്കം കുറിക്കുവാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സാധിച്ചു. പദ്ധതി രാജ്യത്തിനായി സമർപ്പിക്കുന്ന ചടങ്ങിൽ തന്റെ മുൻഗാമികളുടെ ചരിത്ര നിയോഗം മനപ്പൂർവം മറന്നുകൊണ്ടുള്ള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തീർത്തും അപഹാസ്യമാണെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി കുറ്റപ്പെടുത്തി. മുൻഗാമികൾ നാടിന് വേണ്ടി ചെയ്ത ത്യാഗപൂർണമായ സംഭാവനകൾ മറക്കുകയെന്നത് ഒരു ഏകാധിപതിയുടെ തികഞ്ഞ ലക്ഷണമാണ് . ഇക്കാര്യത്തിൽ കേരളത്തിലെ ജനതയ്ക്കാകമാനം അസന്തുഷ്ടിയാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കാസർഗോഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് പ്രസിഡന്റുമാരുടെ സംഗമവും ഐഡിന്റിറ്റി കാർഡ് വിതരണവും ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
രണ്ടാം തവണയും കേരളത്തിൽ അധികാരത്തിൽ വന്ന പിണറായി ഗവണ്മെന്റ് കേരളത്തെ അക്ഷരാർത്ഥത്തിൽ തകർത്തിരുന്നു.കത്തുന്ന പുരയിൽ നിന്നും കിട്ടാവുന്നത് ഒക്കെ കൊള്ളനടത്താൻ മകളെയും മരുമകനെയും വരെ ഉപയോഗിക്കുന്നു.കേരളത്തിന് സംഭവിച്ച ഈ ഗതികേടിന് പരിഹാരം കാണാൻ കോൺഗ്രസ്സിന്റെ വാർഡ് പ്രസിഡന്റുമാർ വിചാരിച്ചാൽ എളുപ്പത്തിൽ സാധിക്കുമെന്നും കെപിസിസി പ്രസിഡണ്ട് പറഞ്ഞു.
കോൺഗ്രസിന്റെ അടിസ്ഥാന ഘടകമായ വാർഡ് പ്രസിഡന്റുമാർ ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും പരിഹരിക്കുകയും ചെയ്ത് കേന്ദ്രത്തിൽ അധികാരത്തിൽ ഇരിക്കുന്ന ബിജെപി ഗവണ്മെന്റിന്റെ വർഗീയ നിലപാടുകളും സിപിഎം എന്ന വിപത്തിനെയും ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്താൽ അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപി സിപിഎം കള്ളകൂട്ടുകെട്ടിനെ തകർക്കാൻ നമുക്ക് സാധിക്കുമെന്നും കെ സുധാകരൻ എം പി പറഞ്ഞു. യോഗത്തിൽ അഹമ്മദാബാദ് എഐസിസി സമ്മേളനത്തിൽ അംഗീകരിച്ച പ്രമേയാവതരണവും നടന്നു.
ഡിസിസി പ്രസിഡണ്ട് പി കഫൈസൽ അധ്യക്ഷം വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ സോണി സെബാസ്ററ്യൻ മുഖ്യപ്രഭാഷണം നടത്തി .നേതാക്കളായ ഹക്കീം കുന്നിൽ ,എ ഗോവിന്ദൻ നായർ ,കെ നീലകണ്ഠൻ ,രമേശൻ കരുവാച്ചേരി ,അഡ്വ ടി കെ സുധാകരൻ ,കരിമ്പിൽ കൃഷ്‌ണൻ ,കെ വി ഗംഗാധരൻ ,ശാന്തമ്മ ഫിലിപ്പ് ,എംസി പ്രഭാകരൻ ,പി ജി ദേവ് ,സാജിദ് മവ്വൽ ,ജയിംസ് പന്തമാക്കൽ ,ബി പി പ്രദീപ് കുമാർ ,അഡ്വ പി വി സുരേഷ് ,ടോമി പ്ലാച്ചേരി ,വി ആർ വിദ്യാസാഗർ,എം കുഞ്ഞമ്പു നമ്പ്യാർ ,സോമശേഖര ഷേണി ,ഗീത കൃഷ്ണൻ ,ഹരീഷ് പി നായർ ,ധന്യ സുരേഷ് ,മധുസൂദനൻ ബാലൂർ ,ഉമേശൻ വേളൂർ ,കെ വി വിജയൻ ,മഡിയൻ ഉണ്ണികൃഷ്ണൻ ,ജോയ് ജോസഫ് ,കെ വി ഭക്തവത്സലൻ ,ടി ഗോപിനാഥൻ നായർ ,എം രാജീവൻ നമ്പ്യാർ ,വി ഗോപകുമാർ ,ഡി എം കെ മുഹമ്മദ് ,മിനി ചന്ദ്രൻ ,കാർത്തികേയൻ പെരിയ ,ദിവാകരൻ കരിച്ചേരി,ബഷീർ ആറങ്ങാടി ,എ വാസുദേവൻ, പി രാമചന്ദ്രൻ ,കെ ഉദ്ദേശ് കുമാർ ,കെ കെ ബാബു,ഷിബിൻ ഉപ്പിലികൈ ,എന്നിവർ സംസാരിച്ചു.

Read Previous

രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു,തിയ്യരെ പ്രേത്യേക സമുദായമായി രേഖപെടുത്തണം:തീയ്യ മഹാസഭ

Read Next

ചൂട്ട്വം തറവാട് ഭഗവതി ദേവസ്ഥാനത്തെ നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം 7 മുതൽ 9 വരെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73