ആലപ്പുഴയിൽ താറാവ്, കോഴി, കാട, മുട്ടയും ഇറച്ചിയും കാഷ്ടവും വിൽക്കരുത്; ഉത്തരവിറക്കി
ആലപ്പുഴ ജില്ലയിൽ മൂന്നിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രഭവകേന്ദ്രത്തിൽ നിന്നും 10 കി.മീ ചുറ്റളവിൽ വരുന്ന സർവലൈൻസ് സോണിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ താറാവ്, കോഴി എന്നിവയുടെ മുട്ട ഇറച്ചി വിൽപ്പനയടക്കം തടഞ്ഞ് ഉത്തരവ്.കൈനകരി, നെടുമുടി, ചമ്പക്കുളം, തലവടി, അമ്പലപ്പുഴതെക്ക്, തകഴി, ചെറുതന, വീയപുരം, മുട്ടാർ, രാമങ്കരി, വെളിയനാട്, കാവാലം,