
പയ്യന്നൂർ : കൊക്കാനിശ്ശേരി ബ്രദേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് സ്വാമി ആനന്ദതീർത്ഥ കമ്യൂണിറ്റി ഹാൾ പരിസരത്ത് തുടക്കമായി. മൺമറഞ്ഞുപോയ നാടൻകളികൾ പരിചയപ്പെടുത്തിയപ്പോൾ കുട്ടികൾക്ക് പുത്തൻ അനുഭവമായി. സജിത്ത് പത്മനാഭൻ, മിനീഷ് കുഞ്ഞിമംഗലം, ഇസ്മയിൽ മുട്ടം എന്നിവർ നേതൃത്വം നല്കി. വൈകല്യങ്ങളെ മറികടന്ന് ഉമേഷ് ചെറുവത്തൂർ ഒറിഗാമി പരിശീലനം നൽകി. അസിസ്റ്റൻ്റ് പോലീസ് സബ് ഇൻസ്പെക്ടർ പ്രജീഷ് ഏഴോം ലഹരി വിരുദ്ധ -സൈബർ ബോധവത്കരണ ക്ലാസെടുത്തു.
നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ബാലൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഷാജി കെ അധ്യക്ഷത വഹിച്ചു. ടി. സന്ധ്യ സ്വാഗതവും എ.വി. സനീഷ് നന്ദിയും പറഞ്ഞു. ബ്രദേഴ്സ് ക്ലബ് ബാലവേദി പ്രവർത്തകർ അവതരിപ്പിച്ച കൈകൊട്ടിക്കളിയും ശ്രീപാദം പയ്യന്നൂർ തെരു അവതരിപ്പിച്ച തിരുവാതിരയും അരങ്ങേറി. 17 ന് നാളെ വൈകീട്ട് 6 മണിക്ക് കലാസന്ധ്യ. 18 ന് വൈകീട്ട് 6 മണി ക്ലബ്ബിൻ്റെ 30 ാം വാർഷികം പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര ഉദ്ഘാടനം ചെയ്യും. ഓലപ്പീപ്പി അവാർഡ് വിതരണവും ചടങ്ങിൽ നടക്കും.