
ബിരിക്കുളം : ജനയുഗം കല സാംസ്ക്കാരിക സമിതി’ കാട്ടിപ്പൊയിൽ നിർമിക്കുന്ന ഓൺലൈൻ ഫിലിം ഭൂത വലയത്തിൻ്റെ ചിത്രീകരണം മടിക്കൈ എരിക്കുളം, കാളിയാനം, കാട്ടിപ്പൊയിൽ തുടങ്ങിയ പ്രദേശങ്ങളിലായി ചിത്രീകരണമാരംഭിച്ചു. സതീശൻ കാളിയാനം കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ സ്വിച്ച്ഓൺ കർമം ജനയുഗം കല സാംസ്കാരിക സമിതി സെക്രട്ടറി എൻ. പുഷ്പരാജൻ എരിക്കുളത്ത് വെച്ച് നിർവ്വഹിച്ചു. ക്യാമറ: ലിജീഷ് ഫ്രെയിം മേക്കർ, മേയ്ക്കപ്പ് : ഭരതൻ കരപ്പാത്ത്, കോ. ഓർഡിനേറ്റർ എൻ. പുഷ്പരാജൻ ‘, പ്രധാന അഭിനേതാക്കൾ : പ്രദീപ് കുമാർ കാട്ടിപ്പൊയിൽ, സജിത രാധാകൃഷ്ണൻ കാഞ്ഞങ്ങാട്, പുഷ്പരാജ് എരിക്കുളം, ഭരതൻ കരപ്പാത്ത്, നളിനി കാട്ടിപ്പൊയിൽ, നാരായണൻ കിളിയളം,ബിന്ദു വിജയൻ ഒടയംചാൽ, രാധാകൃഷ്ണൻ പള്ളം, മാസ്റ്റർ വിമൽ രാജ് പള്ളം, ബാലകൃഷ്ണൻ കിളിയളം ‘സെപ്തംബർ ആദ്യവാരത്തോടെ ഓൺലൈൻ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു