The Times of North

Breaking News!

മന്ത്രിസഭയുടെ നാലാം വാർഷികാഘോഷത്തിൽ മാറ്റം

 

‘ഓപ്പറേഷന്‍ സിന്ദൂറി’ന്റെ പശ്ചാത്തലത്തില്‍ മന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി നാളെ മുതല്‍ (10.05.2025) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.

സംസ്ഥാന – ജില്ലാതലങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത് നടക്കുന്ന ‘മുഖാമുഖം’ പരിപാടികള്‍, ‘എന്റെ കേരളം’ പ്രദര്‍ശന-വിപണന മേളകള്‍, കലാപരിപാടികള്‍, സംസ്ഥാനതലത്തിലുള്ള യുവജന, വനിത, പ്രൊഫഷണലുകള്‍, സാംസ്കാരികം, പട്ടികജാതി-പട്ടികവര്‍ഗ കൂടിക്കാഴ്ച്ചാ യോഗങ്ങളും മാറ്റിവച്ചിട്ടുണ്ട്. നിലവില്‍ നടന്നുവരുന്ന പ്രദര്‍ശന-വിപണന മേളകള്‍ നിശ്ചയിച്ച തീയതി വരെ തുടരും. എന്നാല്‍, കലാപരിപാടികള്‍ ഉണ്ടാവുകയില്ല.

മേഖലാ അവലോകന യോഗങ്ങൾ നിശ്ചയിച്ച തീയതികളില്‍ നടക്കും.

Read Previous

പാകിസ്ഥാൻ ലക്ഷ്യമിട്ടത് 36 പ്രധാന കേന്ദ്രങ്ങൾ, 400 ഓളം ഡ്രോണുകൾ ഉപയോഗിച്ചു;തിരിച്ചടിച്ച് ഇന്ത്യ

Read Next

യുവാവിനെ കാണാതായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73