
നീലേശ്വരം: മുനിസിപ്പാലിറ്റിയിലെ പന്ത്രണ്ടോളം മഹല്ലുകളുടെ ശാക്തീകരണ കൂട്ടായ്മയായ സമസ്തയുടെ കീഴിലുള്ള സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ജനറൽ കൗൺസിൽ യോഗം കോട്ടപ്പുറം നൂറുൽ ഇസ്ലാം മദ്രസ ഹാളിൽ മുൻസിപ്പൽ പ്രസിഡന്റ് ഇ. എം. കുട്ടിഹാജിയുടെ അധ്യക്ഷതയിൽ ഇടത്തറ ജുമാമസ്ജിദ് ഖത്തീബ് സയ്യിദ് അബൂബക്കർ ബാഖവി ഉദ്ഘാടനം ചെയ്തു. പഹൽ ഗാം ഭീകരക്രമണത്തെ ശക്തിയായി അപലപിച്ചു. വഖ്ഫ് നിയമ ഭേദഗതി മൂലം സമൂഹത്തിലു ണ്ടാകുന്ന അരാജകത്വം യോഗം വിലയിരുത്തി.വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം സംസാരിച്ചു. ഫൈസൽ പേരോൽ സ്വാഗതവും താജുദീൻ മാഷ് പള്ളിക്കര നന്ദിയും പറഞ്ഞു. റിട്ടേണിംഗ് ഓഫീസർ ടി. സി. എ. റഹ്മാൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി ഇ. എം. കുട്ടി ഹാജി പ്രസിഡന്റ്, താജുദീൻ മാഷ് പള്ളിക്കര ജനറൽ സെക്രട്ടറി, സി. കെ. അബ്ദുൽ ഖാദർ ഹാജി ട്രഷറർ, വൈസ് പ്രസിഡന്റുമാരായി കെ. പി. ഇഖ്ബാൽ ഹാജി, അഹ്മദ് കടിഞ്ഞിമൂല , ജോയിന്റ് സെക്രട്ടറിമാരായി ടി. സുബൈർ, ഷാജഹാൻ പേരോൽ എന്നിവരെ യോഗം തെരഞ്ഞെടുത്തു.