
കോട്ടപ്പുറം : നുസ്രതുൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് ആനച്ചാൽ ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി. പ്രസിഡണ്ട് എ. പി. അബ്ദുല്ലഹാജി അദ്യക്ഷനായി. നീലേശ്വരം ജുമാ മസ്ജിദ് ഖത്തീബ് സയ്യിദ് ഹസീബ് തങ്ങൾ അൽ ഐദ്രോസി ഉൽഘാടനം ചെയ്തു. അബ്ദുൽ റഹ്മാൻ അശ്‌റഫി മഹ്ലറത്തുൽ ബദ്രിയക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട് കെ. പി. മൊയ്‌ദു ഹാജി, എൻ. പി. സൈനുദ്ധീൻ, ഹിഫ്ള്‌ൽ ഖുർആൻ കോളജ് ഉസ്താദ് ഹാഫിള് റഫീഖ് സ അദി, പി. കുഞ്ഞബ്ദുള്ള ഹാജി, മമ്മു കോട്ടപ്പുറം എന്നിവർ സംസാരിച്ചു . കൂട്ടപ്രാർത്ഥനക്ക് സയ്യിദ് ഹസീബ് തങ്ങൾ നേതൃത്വം നൽകി. സെക്രട്ടറി കല്ലായി മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതവും പുഴക്കര നാസർ
നന്ദിയും പറഞ്ഞു.