The Times of North

Breaking News!

അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു   ★  സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.

അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു

 

ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണത്തിലും ആളപായമില്ലെന്ന് സർക്കാർ. ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും തുടർച്ചയായി ഡ്രോൺ ആക്രമണം നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു. നിലവിൽ ജമ്മുവിൽ ഉൾപ്പെടെ നിരവധിയിടങ്ങളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾക്ക് മുൻകരുതൽ അറിയിപ്പും നൽകിയിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. നിലവിൽ ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നിട്ടുണ്ട്. ജമ്മു വിമാനത്താവളത്തിൽ നിന്നാണ് യുദ്ധ വിമാനങ്ങൾ പറന്നത്.

നിയന്ത്രണരേഖയിൽ പാകിസ്ഥാൻ്റെ ശക്തമായ വെടിവെയ്പ്പ് തുടരുകയാണ്. ഹമാസ് മാതൃകയിലുള്ള ആക്രമണമാണ് പാകിസ്ഥാൻ ഇന്ത്യയിൽ നടത്തിയതെന്ന് കരസേന വൃത്തങ്ങൾ പറയുന്നു. വ്യോമസേന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയത്. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ അമൃത്സറിലും, ഹോഷിയാർപൂർ എന്നിവിടങ്ങളിലും ബ്ലാക് ഔട്ട് പ്രഖ്യാപിച്ചു. അതിർത്തി മേഖലയിൽ ഡ്രോൺ ആക്രമണം നടക്കുകയാണ്. രാജസ്ഥാനിലും ഡ്രോൺ ആക്രമണമെന്ന് റിപ്പോർട്ട് പുറത്തുവരുന്നുണ്ട്.

Read Previous

സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73