The Times of North

Breaking News!

സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.   ★  സീനിയർ ചേമ്പർ ഇൻ്റർനാഷണൽ നീലേശ്വരത്തിൻ്റെ ഭാരവാഹികൾ സ്ഥാനമേറ്റു.   ★  സംസ്‌കാര സാഹിതി ജില്ലാ ഭാരവാഹികള്‍ ചുമതലയേറ്റു

എസ്എസ്എൽസി പരീക്ഷാഫലം നാളെ

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. മേയ് 9ന് വൈകിട്ട് 3ന് മന്ത്രി വി. ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്ത് പിആർഡി ചേമ്പറിൽ വർത്താ സമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക. പൊതുവിദ്യാഭ്യാസ ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടാകും. ഈ വർഷം വിദേശതമാനം കൂടുമോ കുറയുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. ​കഴിഞ്ഞ വർഷം 99.69 ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം. മന്ത്രിയുടെ ഫലപ്രഖ്യാപനം കഴിഞ്ഞ് നാലുമണിയോടെ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കുവാൻ കഴിയും.

https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തു​ട​ങ്ങി​യ വെ​ബ്​​സൈ​റ്റു​ക​ൾ വഴി ഫ​ലം ല​ഭ്യ​മാ​കും. ഇതിനുപുറമെ പിആർഡി വെബ്സൈറ്റ് വഴിയും ഡിജി ലോക്കർ വഴിയും ഫലം ലഭ്യമാകും. ടി.​എ​ച്ച്.​എ​സ്.​എ​ൽ.​സി, എ.​എ​ച്ച്.​എ​സ്.​എ​ൽ.​സി എ​ന്നി​വ​യു​ടെ ഫ​ല​വും ഇ​തോ​ടൊ​പ്പം പ്ര​സി​ദ്ധീ​ക​രി​ക്കും. കേ​ര​ള​ത്തി​ലെ 2964 ഉം ​ല​ക്ഷ​ദ്വീ​പി​ലെ ഒ​മ്പ​തും ഗ​ൾ​ഫി​ലെ ഏ​ഴും പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 427021 പേ​രാ​ണ്​ ഇ​ത്ത​വ​ണ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്. എസ്എസ്എൽസി പരീക്ഷയ്ക്ക് തൊട്ടു പിന്നാലെ പ്ലസ് ടു പരീക്ഷാഫലവും പ്രഖ്യാപിക്കും. മെയ് 21നാണ് പ്ലസ് ടു ഫലപ്രഖ്യാപനം നടക്കുക.

Read Previous

രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി

Read Next

സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73