The Times of North

Breaking News!

ബങ്കളം കക്കാട്ടെ കരിപ്പാടക്കൻ കുഞ്ഞിരാമൻ അന്തരിച്ചു.   ★  മടിക്കൈ മലപ്പച്ചേരിയിലെ പി സി മറിയമ്മ അന്തരിച്ചു   ★  ഷെറിൻ ഫാത്തിമക്ക് കേന്ദ്ര ഗവൺമെന്റ് സ്കോളർഷിപ്പ്   ★  നബിദിന ഘോഷയാത്ര നടത്തി   ★  മടിക്കൈപൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തട്ടി മൂന്ന് സ്ത്രീകൾ മരണപ്പെട്ടു   ★  മുതിർന്ന പൊതു സേവകരെ ജെ.സി.ഐ നീലേശ്വരം എലൈറ്റ് ആദരിച്ചു   ★  അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയ രണ്ടുപേർക്കെതിരെ കേസ്    ★  കോട്ടപ്പുറത്തെ എൽബി ദൈനബി അന്തരിച്ചു.   ★  പള്ളിക്കര കോസ്മോസ് ക്ലബ്ബ് സൗജന്യ ഓണകിറ്റുകൾ വിതരണം ചെയ്തു.

വയനാട് ദുരന്തബാധിത പ്രദേശങ്ങളിലേക്ക് യുവജന കമ്മീഷൻ കൗൺസിലേഴ്സിനെ ക്ഷണിക്കുന്നു

വയനാട് : ഉരുൾപൊട്ടൽ ബാധിതപ്രദേശങ്ങളിൽ ഉറ്റവരെയും തങ്ങൾ ജീവിച്ച ഇടങ്ങളെയും പൂർണമായും നഷ്ടപ്പെട്ട മനുഷ്യർ കടന്നുപോകുന്നത് കടുത്ത മാനസിക പ്രശ്നങ്ങളിലൂടെയാണ്. ഇത് ദീർഘകാല അടിസ്ഥാനത്തിൽ അവരുടെ വ്യക്തി ജീവിതത്തെയും സാമൂഹ്യ ജീവിതത്തിൽ ബാധിക്കുന്ന സാഹചര്യമുണ്ട്. ഈ അപകടകരമായ സാഹചര്യം പ്രതിരോധിക്കാൻ ശാസ്ത്രീയമായ ഇടപെടലുകൾ മാനസികാരോഗ്യ മേഖലയിൽ ആവശ്യമാണ്. ദുരന്ത പ്രദേശങ്ങളിൽ ശേഷിക്കുകയും പരിക്കുകളോടെ രക്ഷപ്പെടുകയും ഉറ്റവരെ നഷ്ടപ്പെടുകയും ദുരന്തത്തിന്റെ ആഘാതങ്ങളിൽ മാനസിക പ്രയാസങ്ങൾ നേരിടുകയും ചെയ്യുന്ന എല്ലാവരെയും ശാസ്ത്രീയമായ കൗൺസിലിംഗ്, തെറാപ്പി, മെഡിക്കേഷൻ എന്നിവയിലൂടെ മാനസികമായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ യുവജന കമ്മീഷൻ ആരംഭിച്ച കൗൺസിലിംഗ് പദ്ധതിയിലേക്ക് യോഗ്യതയും പ്രവർത്തന പരിചയവുമുള്ള സന്നദ്ധപ്രവർത്തകരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

താൽപര്യമുള്ളവർ യുവജന കമ്മീഷൻ വെബ്സൈറ്റിൽ (ksyc.kerala.gov.in) നൽകിയിട്ടുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കാവുന്നതാണ്.
ഗൂഗിൾ ഫോം ലിങ്ക് https://forms.gle/SAw3rDnwdBPW1rme9

Read Previous

2023-24 വർഷത്തെ മികച്ച അസിസ്റ്റന്റ് ഗവർണർ അവാർഡ് നീലേശ്വരം റോട്ടറിയിലെ പി വി സുജിത് കുമാറിന്

Read Next

നീലേശ്വരം രാജാസ് സ്കൂളിലെ മുൻ പ്രധാന അധ്യാപകൻ പരേതനായ ശ്രീധരൻ നമ്പൂതിരിയുടെ ഭാര്യ സാവിത്രി അന്തർജനം അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!