The Times of North

Breaking News!

ബങ്കളം കക്കാട്ടെ കരിപ്പാടക്കൻ കുഞ്ഞിരാമൻ അന്തരിച്ചു.   ★  മടിക്കൈ മലപ്പച്ചേരിയിലെ പി സി മറിയമ്മ അന്തരിച്ചു   ★  ഷെറിൻ ഫാത്തിമക്ക് കേന്ദ്ര ഗവൺമെന്റ് സ്കോളർഷിപ്പ്   ★  നബിദിന ഘോഷയാത്ര നടത്തി   ★  മടിക്കൈപൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തട്ടി മൂന്ന് സ്ത്രീകൾ മരണപ്പെട്ടു   ★  മുതിർന്ന പൊതു സേവകരെ ജെ.സി.ഐ നീലേശ്വരം എലൈറ്റ് ആദരിച്ചു   ★  അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയ രണ്ടുപേർക്കെതിരെ കേസ്    ★  കോട്ടപ്പുറത്തെ എൽബി ദൈനബി അന്തരിച്ചു.   ★  പള്ളിക്കര കോസ്മോസ് ക്ലബ്ബ് സൗജന്യ ഓണകിറ്റുകൾ വിതരണം ചെയ്തു.

ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

സ്കൂട്ടറിൽ കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന എംഡി എം മയക്കുമരുന്നുമായി യുവാവിനെ മേൽപ്പറമ്പ് എസ് ഐ വി കെ അനീഷും സംഘവും അറസ്റ്റ് ചെയ്തു. കർണാടക ചിക്കമംഗളൂർ മൂഡിഗിരെ സ്വദേശിയും കൊപ്പലിലെ ബൈത്ത് സലാമിന്റെ പറമ്പിലെ ജോലിക്കാരനുമായ അബ്ദുൽ റഹ്മാൻ എന്ന രവിയെ(28)യാണ്. ഇന്നലെ രാത്രി 9 മണിയോടെ അറസ്റ്റ് ചെയ്തത്. മേൽപ്പറമ്പ് കൈനോത്ത് ടാറ്റാ സ്പോർട്സ് ക്ലബ്ബിന് മുന്നിൽ വച്ച് വാഹന പരിശോധനയ്ക്കിടെ കെ എൽ 14 ഡബ്ലിയു 17 7 0 നമ്പർ സ്കൂട്ടറിൽ വരികയായിരുന്ന അബ്ദുറഹ്മാനെ പോലീസ് കൈകാണിച്ചു നിർത്തിയപ്പോൾ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു എസ്ഐയും സംഘവും ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇയാൾ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് വേട്ടയിൽ എസ്ഐക്കൊപ്പം ഗ്രേഡ് എസ് ഐ ശശിധരൻ സീനിയർ സിവിൽ പോലീസ് ഓഫീസർ രഞ്ജിത്ത്, ഡ്രൈവർ സജിത്ത് എന്നിവരും ഉണ്ടായിരുന്നു.

Read Previous

റിട്ടേഡ് കൃഷി ഓഫീസർ സി ദേവരാജൻ അന്തരിച്ചു.

Read Next

റെഡ് ക്രോസ് അഖിലേന്ത്യ മാധ്യമ പുരസ്കാരം മിഥുൻ അനില മിത്രന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!