The Times of North

കാമുകിയുടെ വീട്ടിലെത്തിയ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു

പ്ലസ് ടു കാലം മുതൽ പ്രണയിക്കുന്ന കാമുകിയെ കാണാൻ വീട്ടിലെത്തിയ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു.ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മീഞ്ചിപദവിലെ പ്രഭാകരന്റെ മകൻ അഭിഷേകി (18)നെയാണ് കാമുകിയുടെ ബന്ധുക്കൾ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലുമണിയോടെ കാമുകിയുടെ കാറടുക്കത്തെ വീട്ടിലെത്തിയപ്പോഴാണ് കാമുകിയുടെ സഹോദരന്മാർ ഉൾപ്പെടെ 13 പേർ ചേർന്ന് അഭിഷേകനെ കാറിൽ തട്ടിക്കൊണ്ടുപോയി ബെള്ളൂരടുക്കത്ത് വെച്ച് അടിച്ചും ചവിട്ടിയും പരിക്കേൽപ്പിച്ച ശേഷം വീടിന് പെട്രോൾ ഒഴിച്ച് അതിലിട്ട് തീ കൊളുത്തി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ യുവതിയുടെ സഹോദരങ്ങൾ ഉൾപ്പെടെ 13 പേർക്കെതിരെ ആദൂർ പോലീസ് കേസെടുത്തു.

Read Previous

പട്ടിയെ കെട്ടിയിട്ട് വളർത്താൻ ആവശ്യപ്പെട്ട യുവാവിന് നേരെ കൊലവിളി

Read Next

പ്രകൃതി പാഠം വരച്ച് കുട്ടി ചിത്രകാരന്മാർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73