The Times of North

Breaking News!

ലഹരിക്കെതിരെ ഡി.വൈ എഫ് ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു   ★  തോട്ടപ്പുറം ഇല്ലത്ത് ടി.ലത അന്തർജനം അന്തരിച്ചു   ★  നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം രജത ജൂബിലി നിറവിൽ; ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം   ★  നിയമനം   ★  ഇടയിൽ വീട് തറവാട് മൂവാണ്ട് കളിയാട്ട മഹോത്സവം   ★  ഡോക്ടർ രേഷ്മയ്ക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണം:സി എച്ച് കുഞ്ഞമ്പു എം എൽ എ   ★  പയ്യന്നൂർ പുതിയ ബസ്റ്റാൻ്റ്  രണ്ടാംഘട്ട നിർമ്മാണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു   ★  കോട്ടയത്ത് കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ   ★  ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം   ★  വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു

മാലിന്യമുക്തം നവകേരളം, മുനിസിപ്പാലിറ്റി തല പ്രവർത്തകർക്ക് ജില്ലാതല ശില്പശാല ആരംഭിച്ചു

 

ജൈവ അജൈവ മാലിന്യ സംസ്ക്കരണത്തോടൊപ്പം ദ്രവമാലിന്യ സംസ്കരണത്തിനും ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പറഞ്ഞു. കാസർകോട് ജോയിൻ്റ് ഡയറക്ടർ ഓഫീസ് ട്രയിനിംഗ് ഹാളിൽ മാലിന്യമുക്തം നവകേരളം
മുനിസിപ്പാലിറ്റി തല പ്രവർത്തകർക്കുള്ള ജില്ലാതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്. വിവിധ തലങ്ങളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും വിവിധ ഏജൻസികളുടെയും വകുപ്പുകളുടെയും ഏകോപനത്തോടെ ഫല പ്രദമായി ആസൂത്രണം ചെയ്യണമെന്ന് നിർദ്ദേശിച്ചു.

നവ കേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയം ഭരണ ജോയൻ്റ് ഡയറക്ടർ ജയ്സൺമാത്യു സ്വാഗതം പറഞ്ഞു.
മുനിസിപ്പാലിറ്റികളുട സ്വയം വിലയിരുത്തൽ സെക്രട്ടറിമാരായ കെ.മനോജ്കുമാർ എൻ മനോജ്കുമാർ ക്ലീൻസിറ്റി മാനേജർ കെ സി ലതീഷ്എന്നിവർ വിഷയം അവതരിപ്പിച്ചു. മാലിന്യമുക്ത കേരളത്തിൻ്റെ സുസ്ഥിരത സമ്പൂർണ്ണത സംബന്ധിച്ച് നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ കെ. ബാലകൃഷ്ണനും മനോഭാവമാറ്റം കാര്യശേഷി വികസനം കേരള ഖരമാലിന്യ സംസ്ക്കരണ പ്രൊജക്ട് ജില്ലാ കോർഡിനേറ്റർ മിഥുൻ കൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. കാഞ്ഞങ്ങാട് മുനിസിപ്പൽ തല അജൈവമാലിന്യ സംസ്കരണ മാതൃകകൾ റഹ്‌നയും നീലേശ്വരത്തുള്ള ജൈവമാലിന്യ സംസ്കരണ സംവിധാനമായ ഓർഗാനിക് വെയിസ്റ്റ് കൺവെർട്ടർ ഏകെ പ്രകാശനും അവതരിപ്പിച്ചു
സംസ്ഥാന തലമാതൃകകൾ തദ്ദേശസ്വയംഭരണം അസിസ്റ്റൻ്റ് ഡയറക്ടർ സുഭാഷ് ടിവി അവതരിപ്പിച്ചു.

ജൈവമാലിന്യ സംസ്ക്കരണം അജൈവമാലിന്യ സംസ്കരണം ഹരിതകർമ്മസേന നിയമ നടപടികൾ ഐഇ സി എന്നീ വിഷയ മേഖലകളിൽ ഗ്രൂപ്പ് ചർച്ച നടന്നു. മാലിന്യമുക്തം നവകേരളം കോ – കോർഡിനേറ്റർ എച്ച് കൃഷ്ണ ശുചിത്വമിഷൻ കോർഡിനേറ്റർ പി.ജയൻ കില ഫെസി ലിറ്റേറ്റർ കെ.അജയകുമാർ ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ മിഥുൻ ഗോപി ശുചിത്വമിഷൻ പ്രൊജക്ട് മാനേജർ കെ.വി. രജ്ഞിത്ത് എന്നിവർ നേതൃത്വം നൽകി.

ജില്ലാ കലക്ടർ കെ ഇമ്പശേഖർ മുഖ്യഭാഷണം നടത്തും. പ്രധാനമായും വാർഷിക കർമ പരിപാടി തയ്യാറാക്കും. പരപ്പ കാസറഗോഡ് കാറഡുക്ക ബ്ലോക്ക് തല ശില്പശാലകൾ ജൂലൈ 18 നും മഞ്ചേശ്വരത്ത് ജൂലൈ 19 നും നീലേശ്ചരം കാഞ്ഞങ്ങാട് ജൂലൈ 20 നും സംഘടിപ്പിക്കും

Read Previous

പി. ആർ. ഡി പ്രിസം പാനൽ: അപേക്ഷ ക്ഷണിച്ചു

Read Next

തൈക്കടപ്പുറം കോളനി റോഡിന് സമീപത്തെ വി.വി.കുഞ്ഞമ്പു അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73