The Times of North

Breaking News!

പാട്ടിൻറെ പാലാഴി തീർത്ത് ഉദിനൂരിൽ ബാബുരാജ് അനുസ്മരണം   ★  സംസ്ഥാനത്ത് തൊഴിലുറപ്പില്‍ ഇനി പുല്ലുചെത്തലും കാടുവെട്ടും ഇല്ല   ★  ഉദിനൂർ സെൻട്രലിലെ പി വി സജ്ന അന്തരിച്ചു   ★  കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ   ★  പോക്കറ്റ് മണി തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്   ★  നവരാത്രി ആഘോഷം   ★  പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി   ★  ടൈംസ് ഓഫ് നോർത്ത് മാനേജിങ് എഡിറ്റർ സേതു ബങ്കളത്തിന്റെ മകൻ മാൾട്ടയിൽ മരണപ്പെട്ടു   ★  ഗൃഹനാഥനെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നിയമസഭയില്‍ അസാധാരണ നടപടി: അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിഞ്ഞു

വെള്ളിക്കോത്ത് അയക്കി വീട് തറവാട് പുനപ്രതിഷ്ഠ കലശ മഹോത്സവം ഏപ്രിൽ 19 മുതൽ

കാഞ്ഞങ്ങാട് വെള്ളിക്കോത്ത് അയക്കി വീട് തറവാട് പുനപ്രതിഷ്ഠ കലശ മഹോത്സവം ഏപ്രിൽ 19 ന് ആരംഭിക്കും. ഏപ്രിൽ 19ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തറവാട് തന്ത്രി ശ്രീധരൻ വാരിക്കാട്ട് തായർക്ക് ആചാര്യവരണം. വെള്ളിക്കോത്ത് പടിക്കാൽ ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച് തറവാട് പരിസരത്ത് സമാപിക്കും. തുടർന്ന് പുതിയ പീഠം, ആയുധം, ബിംബം ഏറ്റുവാങ്ങൽ, പ്രാസാദശുദ്ധി തുടങ്ങിയ താന്ത്രിക ചടങ്ങുകൾ നടക്കും.
ഏപ്രിൽ 20ന് രാവിലെ ഗണപതിഹോമവും കലശാഭിഷേകവും ,തുടർന്ന് രാവിലെയും വൈകിട്ടുമായി വിവിധ താന്ത്രിക ചടങ്ങുകൾ നടക്കും.

ഏപ്രിൽ 21ന് രാവിലെ മഹാഗണപതിഹോമം, പ്രാസാദ പ്രതിഷ്ഠ, പീഠപ്രതിഷ്ഠ, രാവിലെ 7.39 മുതൽ 9.42 വരെയുള്ള മുഹൂർത്തത്തിൽ ബിംബപ്രതിഷ്ഠ നടക്കും. തുടർന്ന് പ്രസാദ വിതരണവും ഉച്ചയ്ക്ക് 12 മണി മുതൽ അന്നദാനവും ഉണ്ടാകും.

Read Previous

ജൂനിയർ സ്റ്റേറ്റ് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്: സൂര്യ കൃഷ്ണയും ദേവികയും നയിക്കും

Read Next

ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ മൂന്ന് പേരെന്ന് വി കെ സനോജ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73