The Times of North

Breaking News!

കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു.   ★  ക്ലിന്റ് സ്മാരക ബാല ചിത്രരചനാ മത്സരം 160 ഓളം കുരുന്നുകളുടെ സർഗ്ഗ വേദിയായി   ★  ബങ്കളം കൂട്ടപ്പുന്നയിലെ തിക്കരവീട്ടിൽ ലക്ഷ്മി അന്തരിച്ചു   ★  ഇ. കെ. നായനാരുടെ മരുമകൻ കെ. സി. രവീന്ദ്രൻ നമ്പ്യാർ അന്തരിച്ചു.   ★  ജോസ് മാസ് വുഡിൻ്റെ ഭാര്യ പിതാവ് അന്തരിച്ചു   ★  വായനാവസന്തത്തിൽ താരമായി ചന്തേരയിലെ അലൻ   ★  വെള്ളിക്കോത്ത് കൊല്ലടത്ത് നാരായണിയമ്മ അന്തരിച്ചു   ★  കുട്ടിക്ക് മഹീന്ദ്ര ബൊലേറോ ഓടിക്കാൻ കൊടുത്ത പിതാവിനെതിരെ കേസ്   ★  എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ   ★  നാടൻ തോക്കുകളുമായി നായാട്ടു സംഘം പിടിയിൽ

വത്സൻ പിലിക്കോട്, പി.വി. ഷാജികുമാർ, വിനോദ് ആലന്തട്ട എന്നിവർക്ക് സിൽവർ ജൂബിലി പുരസ്കാരം


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രവർത്തിച്ചു വരുന്ന യൂണിവേഴ്‌സൽ കോളേജിൻ്റെ സിൽവർ ജൂബിലി ആഘോഷം ഏപ്രിൽ 30ന് കാഞ്ഞങ്ങാട് വ്യാപാരഭവനിൽ നടക്കുന്നമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സിൽവൽ ജൂബിലിയുടെ ഭാഗമായി സാംസ്‌കാരിക സമഗ്രസംഭാവനയ്ക്ക് രംഗത്തെ വത്സൻ പിലിക്കോട്, സാഹിത്യ രംഗത്തെ സക്രിയമായ ഇടപെടലിന് പി.വി. ഷാജികുമാർ, ദൃശ്യ മാധ്യമ പ്രവർത്തന രംഗത്തെ മികവിന് വിനോദ് ആലന്തട്ട എന്നിവർക്ക് സിൽവർ ജൂബിലി പുരസ്കാരം നൽകും.

10000 രൂപയും അഗസ്ത്യാർജ്ജുൻ രൂപകല്പന ചെയ്‌ത ശില്‌പവുമാണ് പുരസ്കാരം. രാവിലെ 10ന് ആഘോഷ പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്‌സൺ കെ വി സുജാത ടീച്ചർ ഉദ്ഘടനം ചെയ്യും. കോളേജ്പ്രിൻസിപ്പൽ ഗോപാലൻ ആട്ടക്കാട് അദ്ധ്യക്ഷനാവും. കവിയും പ്രഭാഷകനുമായ ഗണ പൂജാരി മുഖ്യ പ്രഭാഷണം നടത്തും. നാടൻ പാട്ട് കലാകാരി ജയരഞ്ജിത മുഖ്യതിഥിയാവും.

കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലുമായി വിവിധ തുറകളിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് പ്രതിഭകൾ സ്ഥാപനത്തിന്റെ സംഭാവനയാണ്. പൂർവ്വവിദ്യാർത്ഥികളുടെ കൂടി സഹകരണത്തോടെ നടത്തപ്പെടുന്ന സിൽവർ ജൂബിലി ആഘോഷം സംഘടിപ്പിക്കുന്നത്.

പ്രസ്ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ, യൂണിവേഴ്‌സൽ കോളേജ് ഡയറക്‌ടർ എ വി രാഘവൻ മാസ്റ്റർ, പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് കെ വി എം ഷെരീഫ് കപ്പിൽ, സ്കോളർ കോളേജ്
മാനേജിങ് ഡയറക്‌ടർ വിജയൻ മാസ്റ്റർ, യൂണിവേഴ്‌സൽ കോളേജ് മാനേജർ സുരേഷ് കുമാർ പുല്ലൂർ, പൂർവവിദ്യാർത്ഥി യു എ ഇ കമ്മിറ്റി പ്രതിനിധി വിജയ് സായ്, പ്രോഗ്രാം കമ്മിറ്റിചെയർമാൻസുരേന്ദ്രൻ കൂവപ്പൊയിൽ , യൂണിവേഴ്‌സൽ കോളേജ്പൂർവ വിദ്യാർത്ഥികളായ എം. സതീശൻ, അസിയത്ത് അസ്തന എന്നിവർ ആശംസകൾ നേരും.പ്രോഗ്രാം കമ്മിറ്റികൺവീനർ ജയകുമാർ നെല്ലിത്തറ സ്വാഗതവും അദ്ധ്യാപകൻ ജോയിഷ് മുത്തു നന്ദിയും പറയും.

തുടർന്ന് യൂണിവേഴ്സ‌ൽ കോളേജ് വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ. വൈകി 3 മണി മുതൽ നാടൻ പാട്ട് അക്കാദമി അവാർഡ് ജേതാവുമായ സുഭാഷ് അറുകര അവതരിപ്പിക്കുന്ന ‘പാട്ടരങ്ങ് ‘ നടക്കും.

വാർത്ത സമ്മേളനത്തിൽ യൂണിവേഴ്‌സൽ കോളേജ് മാനേജർ സുരേഷ് കുമാർ പുല്ലൂർ, വിജേഷ് കരി , പ്രോഗ്രാം കമ്മിറ്റിചെയർമാൻസുരേന്ദ്രൻ കൂവപ്പൊയിൽ , ജോയിഷ് മുത്തു എന്നിവർ സംബന്ധിച്ചു.

Read Previous

സുരേഷ് ഗോപിയുടെ ഫ്ലെക്‌സിൽ ഇന്നസെന്റ്; അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്റിന്റെ കുടുംബം

Read Next

ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രായപരിധി ഒഴിവാക്കി; 65 വയസ് കഴിഞ്ഞവര്‍ക്കും പോളിസി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73