
നീലേശ്വരം: വൈസ് ചാൻസിലർ നിയമനങ്ങളിൽ ചാൻസിലർക്ക് പരമാധികാരം നൽകികൊണ്ടുള്ള യു ജി സി കരട് ചട്ടം സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും, രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം അട്ടിമറിക്കുന്ന യുജിസി കരട് ചട്ടങ്ങൾ പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് എസ് എഫ് ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
നീലേശ്വരം ബസാർ കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിന് ജില്ലാ നേതാക്കൾ നേതൃത്വം നൽകി. ധർണ്ണ എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗം കെ വി അനുരാഗ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഋഷിത സി പവിത്രൻ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം പ്രവിഷ പ്രമോദ്, ജില്ലാ ജോ. സെക്രട്ടറി വൈഷ്ണവ്, ജില്ലാ വൈസ് പ്രസിഡന്റ് ഇമ്മാനുവൽ നീലേശ്വരം ഏരിയ സെക്രട്ടറി അശ്വിൻരാജ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പ്രണവ് സ്വാഗതം പറഞ്ഞു.