The Times of North

Breaking News!

ബങ്കളം കക്കാട്ടെ കരിപ്പാടക്കൻ കുഞ്ഞിരാമൻ അന്തരിച്ചു.   ★  മടിക്കൈ മലപ്പച്ചേരിയിലെ പി സി മറിയമ്മ അന്തരിച്ചു   ★  ഷെറിൻ ഫാത്തിമക്ക് കേന്ദ്ര ഗവൺമെന്റ് സ്കോളർഷിപ്പ്   ★  നബിദിന ഘോഷയാത്ര നടത്തി   ★  മടിക്കൈപൂത്തക്കാലിൽ ഭാര്യക്കും മക്കൾക്കും വിഷം കൊടുത്ത് മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തട്ടി മൂന്ന് സ്ത്രീകൾ മരണപ്പെട്ടു   ★  മുതിർന്ന പൊതു സേവകരെ ജെ.സി.ഐ നീലേശ്വരം എലൈറ്റ് ആദരിച്ചു   ★  അമേരിക്കയിൽ വിസ വാഗ്ദാനം ചെയ്ത് രണ്ട് ലക്ഷം തട്ടിയ രണ്ടുപേർക്കെതിരെ കേസ്    ★  കോട്ടപ്പുറത്തെ എൽബി ദൈനബി അന്തരിച്ചു.   ★  പള്ളിക്കര കോസ്മോസ് ക്ലബ്ബ് സൗജന്യ ഓണകിറ്റുകൾ വിതരണം ചെയ്തു.

കോഴിക്കടയിൽ കാട്ടുപന്നിയിറച്ചി പാചകം ചെയ്യുന്നിടയിൽ രണ്ടുപേർ അറസ്റ്റിൽ

ചെറുവത്തൂർ: കോഴിക്കടയിൽ വെച്ച് കാട്ടുപന്നിയിറച്ചി പാചകം ചെയ്യുന്നതിനിടയിൽ രണ്ടുപേരെ കാഞ്ഞങ്ങാട് ഫോറസ്റ്റ് അധികൃതർ പിടികൂടി. ചെറുവത്തൂർ കൊവ്വലിലെ പുതിയ കണ്ടം റോഡിൽ ഹൈവേ ചിക്കൻ സ്റ്റാൾ ഉടമ രാമൻചിറയിലേക്ക് സുരേശൻ (40) സുഹൃത്ത് വടക്കുമ്പാട് അത്തിക്കോത്ത് രഞ്ജിത്ത് കുമാർ (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഫോറസ്റ്റ് അധികൃതർ നടത്തിയ മിന്നൽ പരിശോധനയിലാണ് പാചകം ചെയ്യുന്നതിനിടയിൽ. കാട്ടുപന്നി ഇറച്ചിയുമായി ഇരുവരെയും പിടികൂടിയത്. മലയോര മേഖലയിൽ നിന്നും വൻതോതിൽ കാട്ടുപന്നിയിറച്ചി കൊണ്ടുവന്ന് ചെറുവത്തൂരിലും പരിസരങ്ങളിലും വില്പന നടത്തുന്നതായി നേരത്തെ തന്നെ ഫോറസ്റ്റ് വിവരം ലഭിച്ചിരുന്നു.

Read Previous

പൊതുവിദ്യാലയങ്ങളിലെ ഗുണമേന്മ വിദ്യാഭ്യാസം വിപുലീകരിക്കാൻ ശിൽപശാല സംഘടിപ്പിച്ചു

Read Next

ഗീതുവിന് കൈ താങ്ങായി വീണ്ടും സ്ക്കൂൾ പി ടി എ യും വിദ്യാർത്ഥികളും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!