The Times of North

Breaking News!

ലഹരിക്കെതിരെ ഡി.വൈ എഫ് ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു   ★  തോട്ടപ്പുറം ഇല്ലത്ത് ടി.ലത അന്തർജനം അന്തരിച്ചു   ★  നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം രജത ജൂബിലി നിറവിൽ; ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം   ★  നിയമനം   ★  ഇടയിൽ വീട് തറവാട് മൂവാണ്ട് കളിയാട്ട മഹോത്സവം   ★  ഡോക്ടർ രേഷ്മയ്ക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണം:സി എച്ച് കുഞ്ഞമ്പു എം എൽ എ   ★  പയ്യന്നൂർ പുതിയ ബസ്റ്റാൻ്റ്  രണ്ടാംഘട്ട നിർമ്മാണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു   ★  കോട്ടയത്ത് കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ   ★  ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം   ★  വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു

ജില്ലയിൽ ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം, ഹോസ്ദുർഗിൽ പി അജിത് കുമാർ വെള്ളരിക്കുണ്ടിൽ ടി കെ മുകുന്ദൻ

ജില്ലയിലെ പോലീസ് ഇൻസ്പെക്ടർമാരെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവായി. കാസർകോട് സ്പെഷൽ ബ്രാഞ്ച് ഇൻസ്പെക്ടർ പി അജിത്ത് കുമാറിനെ ഹൊസ്‌ദുർഗിലേക്കും ശ്രീകണ്ഠപുരത്തുനിന്ന് ടി .കെ മുകുന്ദനെ വെള്ളരിക്കുണ്ടിലേക്കും ഇൻസ്പെക്ടർമാരായി നിയമിച്ചു. ഹൊസ്‌ദുർഗിൽ നിന്ന് എംപി ആസാദിനെ ചക്കരക്കല്ലിലേക്കും വെള്ളരിക്കുണ്ടിൽ നിന്നും പി കെ ഷീജുവിനെ കോഴിക്കോട് എടച്ചേരിയിലേക്കും മാറ്റി. നീലേശ്വരം ഇൻസ്പെക്ടർ കെ വി ഉമേഷനെ കണ്ണൂർ ജില്ലയിലെ കണ്ണവത്തേക്ക് മാറ്റി.യു പി. വിപിനാണ് വിദ്യാനഗറിൽ. ക്രൈം ബ്രാഞ്ചിൽ നിന്ന് പി രാജേഷിനെ രാജപുരത്തും ഇവിടെ നിന്ന് കെ. കൃഷ്‌ണനെ തൃശ്ശൂർ വെള്ളികുളങ്ങരയിലേക്ക് മാറ്റി. കെ സുനുമോനെ കാസർകോട് ഇൻസ്പെക്‌ടറായി മാറ്റി നിയമിച്ചു. ചന്തേരയിൽ നിന്ന് മനുരാജിനെ കോടനാട്ടേക്കും അമ്പലത്തറയിൽ നിന്ന് കെ പ്രജീഷിനെ വയനാട്ടിലേക്കും മാറ്റി. എം ആർ അരുണകുമാറിനെ മേൽപ്പറമ്പിൽ നിന്ന് കൊഴിഞ്ഞംപാറയിലേക്കും ബേക്കലിൽ നിന്ന് എസ് അരുൺഷായെ കായംകുളത്തേക്കും മാറ്റി. വിദ്യാനഗർ ഇൻസ്പെക്ടർ വി ജെ വിനോയിയെ കരിക്കോട്ടക്കരിയിലേക്കും ആദൂർ ഇൻസ്പെക്‌ടർ പി സഞ്ജയ് കുമാറിനെമയ്യിലിലേക്കും കുമ്പളയിൽ നിന്ന് എം എൻ ബിജോയെ കുടിയാൻ മലയിലേക്കും മാറ്റി.മുഴക്കുനിൽ നിന്ന് എ സന്തോഷ് കുമാറിന് മേൽപ്പറമ്പിലേക്ക് മാറ്റി. ഇൻസ്പെക്ടർ. മാറ്റിയത്.ചൊക്ലിയിൽ നിന്ന് പി പ്രമോദിനെ കാസർകോട് എസ് എസ് ബി യിലേക്കും വളപട്ടണത്തുനിന്ന് കെ. പി ഷൈനിനെ ബേക്കലിൽ നിയമിച്ചു. വൈത്തിരിയിൽ നിന്ന് ടി. ഉത്തംദാസിനെ നൂൽപ്പുഴയിലേക്ക് മാറ്റി നിയമിച്ചു.പന്നിയങ്കരയിൽ നിന്ന് രഞ്ജിത്ത് രവീന്ദ്രനെപന്നിയങ്കരയിൽ നിന്നും രഞ്ജിത്ത്‌ രവീന്ദ്രനെ ബേകഡകത്തും മാവൂരിൽ നിന്നും ടി ദാമോദരനെ അമ്പലത്തറയിലും പേരമംഗലത്തു നിന്നും കെ പ്രസാദിനെ ചന്തേരയിലും  നിയമിച്ചു.

Read Previous

പിലിക്കോട് ഗവ.യു.പി സ്ക്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

Read Next

തൈക്കടപ്പുറം സീ റോഡിലെ ഇബ്രാഹിം മാവിലാടം അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73