ജില്ലാ ആശുപത്രിയില്‍ കുഴഞ്ഞ് വീണ് ചികില്‍സിലായിരുന്ന യുവതി മരിച്ചു.
മടിക്കൈ ഏച്ചിക്കാനം ബര്‍മത്തട്ടിലെ ജിജിന (40) ആണ് മരിച്ചത്.
ഒരു മാസം മുമ്പാണ് ജിജിന കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. രണ്ടാഴ്ചക്ക് ശേഷം ഡോക്ടറെ കാണാന്‍ എത്തിയപ്പോഴാണ് ജിജിന കുഴഞ്ഞ് വീണത്. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഗോപാലന്‍ -ശ്യാമള ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് രമേശന്‍. മകന്‍: ദിക്ഷിത്ത് (നാല്).സഹോദരങ്ങള്‍: ജിതേഷ്, ജിജിത്ത്, രഞ്ജിത്ത്.