The Times of North

Breaking News!

കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടി   ★  ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്   ★  പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്

തൃപ്പുണിത്തുറ മെട്രോ ടെർമിനൽ പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. ഓൺലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവയിലേക്ക് പുറപ്പെട്ടു. ഇന്ന് തന്നെ പൊതുജനങ്ങൾക്കായി തൃപ്പൂണിത്തുറയിൽ നിന്ന് ട്രെയിൻ‌ സർവ്വീസ് ആരംഭിക്കും. മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ ഉദ്ഘാടനത്തോടനുബന്ധിച്ച് ആലുവയിൽ നിന്ന് എസ്എൻ ജംഗ്ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ തന്നെയായിരിക്കും തൃപ്പൂണിത്തുറ വരെ ഈടാക്കുക. മെട്രോ സ്റ്റേഷനും തൂണുകളും മ്യൂറൽ ചിത്രങ്ങളാൽ സമ്പന്നമാണ്. സ്റ്റേഷന് മുൻവശത്തെ തൂണുകളിൽ തൃപ്പൂണിത്തുറയുടെ ചരിത്രത്തിന്റെ ഭാഗമായ അത്തച്ചമയത്തിലെ വിവിധ കാഴ്ച്ചകളാണ് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശില്പങ്ങളുള്ള ഡാൻസ് മ്യൂസിയം ഈ സ്റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്. ഡാൻസ് മ്യൂസിയവും ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്ന് നൽകും.

Read Previous

ബൈക്ക് ഇടിച്ചു പരിക്കേറ്റ എസ് എൻ പോളിടെക്നിക്ക് മുൻ സൂപ്രണ്ട് മരണപ്പെട്ടു

Read Next

കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73