The Times of North

Breaking News!

നീലേശ്വരം പള്ളിക്കരയിലെ ഉമ്പിച്ചി അമ്മ അന്തരിച്ചു   ★  എഡിജിപി പി വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി   ★  പാട്ടിൻറെ പാലാഴി തീർത്ത് ഉദിനൂരിൽ ബാബുരാജ് അനുസ്മരണം   ★  സംസ്ഥാനത്ത് തൊഴിലുറപ്പില്‍ ഇനി പുല്ലുചെത്തലും കാടുവെട്ടും ഇല്ല   ★  ഉദിനൂർ സെൻട്രലിലെ പി വി സജ്ന അന്തരിച്ചു   ★  കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ   ★  പോക്കറ്റ് മണി തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്   ★  നവരാത്രി ആഘോഷം   ★  പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി   ★  ടൈംസ് ഓഫ് നോർത്ത് മാനേജിങ് എഡിറ്റർ സേതു ബങ്കളത്തിന്റെ മകൻ മാൾട്ടയിൽ മരണപ്പെട്ടു

തെരുവു ഗുണ്ടയല്ല, ഗവർണ്ണാറാണെന്ന് ദേശാഭിമാനി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പിഎം മുഖപത്രമായ ദേശാഭിമാനി. ‘സംസ്ഥാന ഗവര്‍ണറാണ്, തെരുവ് ഗുണ്ടയല്ല’ എന്ന തലക്കെട്ടിലാണ് മുഖപത്രം. സ്വന്തമായി തീരുമാനം എടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല. അതിനിവിടെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുണ്ടെന്നും മുഖപത്രം ഓര്‍മ്മിപ്പിക്കുന്നു.

‘ഏത് ഉന്നതനായാലും രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്ന കാര്യം വിസ്മരിച്ച് താനെന്തോ ദിവ്യനാണെന്ന മൂഢ ചിന്തയിലാണെന്ന് തോന്നുന്നു ഗവര്‍ണര്‍. രാഷ്ട്രത്തലവനായ രാഷ്ട്രപതിയുടെ പ്രതിനിധിയായി നിയമിക്കുന്ന കേവല ഉദ്യോഗമാണ് ഗവര്‍ണര്‍ പദവി. സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അധികാരമാണ് ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കുന്നത്. സ്വന്തമായി തീരുമാനമെടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല. അതിനിവിടെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുണ്ട്.’ മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു.

നയപ്രഖ്യാപനത്തില്‍ നന്ദിപ്രമേയ ചര്‍ച്ച; ഗവര്‍ണറെ സഭയില്‍ വിമര്‍ശിക്കാന്‍ സര്‍ക്കാര്‍
ആര്‍എസ്എസിന് വേണ്ടി എന്ത് നാണം കെട്ട പണിയും ചെയ്യാന്‍ ഗവര്‍ണര്‍ക്ക് മടിയില്ല. വാര്‍ത്താ പ്രാധാന്യം കിട്ടാന്‍ വേണ്ടിയാണ് ഗവര്‍ണറുടെ കൗശലക്കളി. പ്രതിഷേധിക്കുന്ന കുട്ടികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് സംഘര്‍ഷം ഉണ്ടാക്കി കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ദുഷ്ടലാക്കായിരുന്നു ഗവര്‍ണറുടെ പൊറാട്ട് നാടകമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം മനസ്സിലാകും. നിയമസഭയേയും കേരള ജനതയേയും നിരന്തരം അപമാനിക്കുന്ന ഗവര്‍ണര്‍ ആരുടെ നിര്‍ദേശം അനുസരിച്ചാണ് ഈ കോമാളിവേഷം കെട്ടുന്നതെന്ന് ജനങ്ങള്‍ക്ക് മനസ്സിലാവുമെന്നും എഡിറ്റോറിയലില്‍ പറയുന്നു.

Read Previous

‘ ഉച്ചിര’ പുസ്തക ചർച്ച നടത്തി

Read Next

പിതാവിനെ കൊല്ലുമെന്ന് ഭീഷണി വിഷം കഴിച്ച 16കാരി മരിച്ചു , യുവാവ് അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73