ജനമൈത്രീപോലീസിന്റെ ഇടപെടലിനെ തുടർന്ന് 15 വർഷമായി റോഡിനായി കാത്തിരിക്കുന്ന 18 ഓളം കുടുംബങ്ങൾക്ക് റോഡി നായി കാത്തിരിക്കുന്ന 18 ഓളം കുടുംബങ്ങൾക്ക് റോഡ് ആയി. നീലേശ്വരം വട്ടപ്പൊയിലിലെ 18 ഓളം കുടുബങ്ങൾക്കുള്ള റോഡിന്റെ പ്രവർത്തിക്കാണ് ഇന്ന് തുടക്കമിട്ടത്. റോഡിന്റെ തുടക്കത്തിൽ സ്വകാര്യ വ്യക്തി സ്ഥലം വിട്ടു നൽകാത്തതാണ് റോഡ് എന്ന സ്വപ്നത്തിന് വഴിമുട്ടിയത്. കഴിഞ്ഞ വർഷം ജനമൈത്രീ ബീറ്റി നിടയിലാണ് ഭർത്താവ് കിടപ്പു രോഗിയാണെന്നും ഭർത്താവിനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ മാർഗ്ഗമില്ലെന്നും വീട്ടമ്മ ബീറ്റ് ഓഫീസ്സറായ പ്രദീപനോട് പറഞ്ഞത്. തുടർന്ന് റോഡിന് സ്ഥലം കൊടുക്കേണ്ട സ്ഥലമുടമയുടെ വീട് സന്ദർശിച്ചതിൽ ഉടമ വിദേശത്തായതിനാൽ സ്ഥലം നൽകാനാവില്ല എന്നാണ് മറുപടി ലഭിച്ചത് സംസാരിച്ചുവെങ്കിലും റോഡിനാവശ്യമായ സ്ഥലം നൽകാൻ വീട്ടുകാർ തയ്യാറായില്ല. സ്ഥലം ഉടമ രണ്ടുമാസം മുമ്പ് നാട്ടിലെത്തിയപ്പോൾ ജനമൈത്രി ഓഫീസർ പ്രദീപൻ കോതോളി റോഡിനാവശ്യമായ സ്ഥലം ഉടമകൊടുത്തിരിക്കുകയാണ്. ജനമൈത്രി പോലീസ് ഉടമയുമായി സംസാരിച്ചപ്പോഴാണ് റോഡിന് സ്ഥലം വിട്ടു നിൽക്കാൻ തയ്യാറാണെന്ന് അറിയിച്ചത് ഓഫീസ്സർ പ്രദീപന്റെ നിരന്തര ഇടപെടലിലാണ് റോഡ് എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ കഴിഞ്ഞതിന്നും മഴ കഴിഞ്ഞ ഉടൻ റോഡ് പണി ആരംഭിക്കുമെന്നും റോഡ് കമ്മറ്റി ഭാരവാഹികൾ ആയ ഷൈൻ മോൻ . വിവി, മഹേഷ് എ.വി , രതീഷ് , സന്തോഷ് കുമാർ .കെ , പ്രദീപ് കുമാർ പി.പി, പ്രേമലത ടീച്ചർ എന്നിവർ അറിയിച്ചു. വാർഡ് കൗൺസിലർ ബാലകൃഷ്ണൻ എ, നീലേശ്വരം സബ്ബ് ഇൻസ്പെക്ടർമാരായ മധുസൂതനൻ മടിക്കൈ, പ്രദീപ് തൃക്കരിപ്പൂർ , ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി എന്നിവർ സ്ഥലം സന്ദർശിച്ചു. റോഡിന് കൺസന്റ് വാങ്ങി സൈറ്റ് പ്ലാൻ തയാറാക്കി ആസ്തി രജിസ്റ്ററിൽ ഉൾപെടുത്തിയ ശേഷം റോഡിനാവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് വാർഡ് കൺവീനർ ബാലകൃഷ്ണൻ എ അറിയിച്ചു.