The Times of North

Breaking News!

നടന്നുപോവുകയായിരുന്ന രണ്ട് യുവാക്കളെ കാറിടിച്ച് പരിക്കേൽപ്പിച്ചു   ★  സിനിമ നാടകനടൻ ചെറുവത്തൂരിലെ ടി പി കുഞ്ഞി കണ്ണൻ അന്തരിച്ചു   ★  കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു   ★  പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി അമ്പലത്തിന് സമീപത്തെ ഇടയിലാണം വീട്ടിൽ അനിത അന്തരിച്ചു   ★  ഉദുമ പളളം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു   ★  റിട്ട. അധ്യാപകനും വ്യാപാരി നേതാവുമായിരുന്ന പി.കെ. രാഘവൻ അന്തരിച്ചു   ★  അമ്മയുടെ മരണം:റിമാന്റിൽ കഴിയുന്ന മകനെതിരെ കൊലകുറ്റം ചുമത്തും   ★  നീലേശ്വരം വെടിക്കെട്ട് അപകടം: മൂന്ന് പ്രതികൾക്ക് ജാമ്യം   ★  മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡണ്ട് എംബി യൂസഫ് അന്തരിച്ചു .   ★  കാസർകോട്ട് ഹെപ്പറ്റൈറ്റിസ് എ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

‘സഹജീവനം സ്നേഹഗ്രാമം’ ഒന്നാംഘട്ടം നാടിനു സമർപ്പിച്ചു

എൻഡോസൾഫാൻ ദുരിതബാധിതരുടെ സമ്പൂർണ്ണ പുനരധിവാസം ലക്ഷ്യംവച്ച് മൂളിയാർ ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന പുനരധിവാസഗ്രാമം – സഹജീവനം സ്നേഹഗ്രാമം – പദ്ധതിയുടെ പൂർത്തിയാക്കിയ ഒന്നാംഘട്ട നിർമ്മാണ പ്രവൃത്തികൾ ( ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിച്ചു. കേരളത്തിന്റെ മാതൃകാപദ്ധതിയായി സാമൂഹ്യനീതി വകുപ്പ് വിഭാവനം ചെയ്തതാണ് എൻഡോസൾഫാൻ പുനരധിവാസ ഗ്രാമമെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക്, കൺസൾട്ടിംഗ് ആൻഡ് ഹൈഡ്രോളജി ബ്ലോക്ക് എന്നിവയാണ് പുനരധിവാസഗ്രാമ പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ തുറന്നത്. 2022 മെയിൽ നിർമ്മാണത്തിന് തുടക്കമിട്ട പുനരധിവാസഗ്രാമം പദ്ധതിയ്ക്ക് 489,52,829 രൂപയുടെ ഭരണാനുമതിയും 445,00,000 രൂപയുടെ സാങ്കേതികാനുമതിയും നേരത്തെ ലഭ്യമാക്കിയിരുന്നു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഏകദേശം 58 കോടി രൂപയുടെ വികസന പദ്ധതിയാണ് പുനരധിവാസ ഗ്രാമത്തിന്റെ പ്രവൃത്തിക്കായി നീക്കിവച്ചത്. ഇരുപത്തഞ്ച് ഏക്കർ സ്ഥലവും ഇതിനായി ലഭ്യമാക്കി. ഇതിലെ ആദ്യഘട്ടമാണ് ഹൈഡ്രോ തെറാപ്പി, ക്ലിനിക്കൽ സൈക്കോളജി ബ്ലോക്ക് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് പൂർത്തിയാക്കിയിരിക്കുന്നത്.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് എല്‍.ഡി.എഫ് സര്‍ക്കാര്‍ എന്നും അനുഭാവപൂര്‍ണ്ണമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ‘സ്നേഹഗ്രാമം’ അതിലെ നാഴികക്കല്ലാണെന്നും മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

സി.എച്ച്. കുഞ്ഞമ്പു എം എൽ എ അധ്യക്ഷത വഹിച്ചു. പറഞ്ഞു.രാജ് മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥിയായി ഇചന്ദ്രശേഖരൻ എം എൽ എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ സാമൂഹികനീതിവകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു

Read Previous

റിയാസ് മൗലവി വധകേസ് വിധി പറയുന്നത് മാർച്ച് 7ലേക്ക് മാറ്റി.

Read Next

പി ജയരാജനെ വെട്ടികൊല്ലാൻ ശ്രമിച്ച കേസ്; ഒരാളൊഴികെ എല്ലാ പ്രതികളേയും വെറുതെവിട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73