The Times of North

Breaking News!

ലോക സാക്ഷരത ദിനം ആഘോഷിച്ചു   ★  കെ രാമൻ മാസ്റ്റർ സ്മാരക സ്റ്റേജ് ഉദ്ഘാടനം ചെയ്തു    ★  നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു   ★  നീലേശ്വരം റോട്ടറി നാഷൻ ബിൽഡർ അവാർഡ് പ്രഖ്യാപിച്ചു   ★  ചിറപ്പുറം വാതക പൊതുശ്മശാനം പ്രവർത്തന സജ്ജമാക്കണം   ★  സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു   ★  സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി വധിക്കാൻശ്രമിച്ച നീലേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പോലീസ് രക്ഷപ്പെടുത്തി; 6 പേർ കസ്റ്റഡിയിൽ   ★  കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു   ★  വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി   ★  കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 

ദുരിതം വിതച്ചു ചുഴലിക്കാറ്റ് പരക്കെ നാശനഷ്ടം

ചുഴലിക്കാറ്റ്അനന്തംപള്ള കൊട്രച്ചാൽ പ്രദേശങ്ങളിൽ ഇന്നലെ രാത്രി ഉണ്ടായ ശക്തമായ കാറ്റിൽ നിരവധി വീടുകളുടെ മേൽ കൂരകൾ തകർന്നു വൈദ്യുതി പോസറ്റുകളും ലൈനുകളും തകർന്ന് വൈദ്യുതി ബന്ധം നിശ്ചലമായി നിരവധി തെങ്ങുകളുംവാഴകളും മരങ്ങളും നശിച്ചു അനന്തം പള്ളയിലെ നാരായണി, രാജൻ,വിനു,പപ്പൻ എന്നിവരുടെവീടുകൾക്ക് ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത് കൊട്രച്ചാൽ കൊടുങ്ങല്ലൂരമ്മ ദേവീക്ഷേത്രത്തിന്റെയും താമ്പായി,ശാരദ, കണ്ടത്തിൽ രാമൻ എന്നിവരുടെ വീടുകളുടെ മേൽ കൂരകളും മതിലുകളും തകർന്നു. നീലേശ്വരം നഗരസഭയിലെ കണിച്ചിറയിൽ പ്രദീപൻ വിശാലൻ ചന്ദ്രൻ മണി എൻ എൻ ഷരീഫ പീടികയിൽ കരുണാകരൻ തുടങ്ങിയവരുടെ വീടുകൾക്കു മേലും തെങ്ങുകളും പൊട്ടിവീണ് കേടുപാടുകൾ സംഭവിച്ചു നീലേശ്വരം നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി കൃഷി ഓഫീസർ വേദിക സ്റ്റാൻഡിങ് കൗൺസിൽ ചെയർപേഴ്സൺ വി ഗൗരി കൗൺസിലർ കെ പ്രീത, നീലേശ്വരം വില്ലേജ് ഓഫീസർ കെ വി ബിജു സിപിഎം ലോക്കൽ സെക്രട്ടറി പി വി സതീശൻ, അജേഷ് തുടങ്ങിയവർ കേടുപാടുകൾ സംഭവിച്ച സ്ഥലങ്ങളിൽ സന്ദർശനം നടത്തി.തലയടുക്കത്ത് കാറ്റ് നാശം വിതച്ചു
കിനാനൂർ -കരിന്തളം
പഞ്ചായത്തിലെ തലയടുക്കത്ത് എ നാരായണന്റെ തെങ്ങ് . പ്ലാവ് . മഹാഗണി എന്നിവ കാറ്റിൽ നശിച്ചു. തൊട്ടടുത്ത വിത്സന്റെ വീട്ടിന് മുകളിൽ മരം പൊട്ടിവീണു കേടുപാടുകൾ സംഭവിച്ചു. ചെറുവത്തൂർ കാടംങ്കോട് കവുംഞ്ചിറയിലെ എം.വി കാർത്യായണിയുടെ വീടും തെങ്ങ് വീണ് പൂർണമായും തകർന്നു. മംഗളം ദിവ്യമ്പാറയിലെ സി കെ മൊയ്തുവിന്റെ വീടിന്റെ മതിലും തേക്കുമരം കടപുഴകി വീണ് തകർന്നു വീടിന്റെ ഒരു ഭാഗത്തും കേടുപാടുകൾ സംഭവിച്ചു.

Read Previous

നബിദിനാഘോഷം കൊണ്ടാടും

Read Next

ഗംഗവാലി നദിയിൽ കണ്ടെത്തിയത്‌ അർജുൻ്റെ ലോറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!