
സുധീഷ്പുങ്ങംചാൽ….
വെള്ളരിക്കുണ്ട് : 25 വർഷത്തെ സേവനത്തിനു ശേഷം അടുത്തമാസം സർവ്വീസിൽ നിന്നും വിരമിക്കാനിരുന്ന
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപകൻ ജോഷി ജോസഫ് വെള്ളംകുന്നേലിന് വിദ്യാലയവും നാടും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി…
അസുഖബാധിതനായി ചികിത്സയിൽ ആയിരുന്ന വെള്ളരിക്കുണ്ട് സെന്റ് ജുഡ്സിലെ സോഷ്യൽ വർക്ക് അധ്യാപകൻ ജോഷി ജോസഫ് വെ ള്ളം കുന്നേൽ വ്യാഴാഴ്ചയാണ് മരിച്ചത്.
സ്കൂളിൽ ഹയർ സെക്കണ്ടറി ആരംഭിച്ച കാലം തൊട്ട് സോഷ്യൽ വർക്ക് അധ്യാപകൻ ആയിട്ടാണ് ജോഷി വെള്ളം കുന്നേൽ വേളളരിക്കുണ്ട് സെന്റ് ജുഡ് സ് ഹയർ സെക്കണ്ടറി സ്കൂളിൽ എത്തുന്നത്..
വിദ്യാർത്ഥികളോടും സഹപ്രവർത്തകാരായഅധ്യാപകരോടും മൃതുസമീപനംപാലിക്കുന്നതിലും സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിലും അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു..
ആശുപത്രിയിൽ നിന്നും വ്യാഴാഴ്ച രാത്രി അട്ടക്കാട്ടെ വീട്ടിൽ എത്തിച്ച മൃതദേഹം വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണി യോടെ യാണ് സ്കൂളിൽ പൊതു ദർശനത്തിനായി എത്തിച്ചത്.
പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറ് കണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി. സ്കൂളിലെ കുട്ടികളും പ്രിയപ്പെട്ട അധ്യാപകന് യാത്രാമൊഴി നൽകി..
ജോഷി മാഷിന്റെ മൃതദേഹം സ്കൂളിൽ നിന്നും പള്ളിയിലേക്ക് എടുക്കുന്നതിനിടെ വിദ്യാർത്ഥികളും സഹഅധ്യാപകരും ചേർന്ന് ക്ലാസ് മുറിയിലേക്ക് കൂടി എടുത്തതോടെ ഒരു അപൂർവ്വ വിടവാങ്ങൽ കൂടിയായി അത്..
വർഷങ്ങളോളം കുട്ടികളെ പഠിപ്പിച്ച ക്ലാസ് മുറിയിൽ നിശ്ചലമായി കിടന്നപ്രിയപ്പെട്ട അധ്യാപകനെ കണ്ടപ്പോൾ പലർക്കും അത് താങ്ങാനായില്ല…
വെള്ളരിക്കുണ്ട് ദേവാലയത്തിൽ നടന്ന മൃതസംസ്കാരചടങ്ങുകൾ കണ്ഠമിടറിക്കൊണ്ടാണ് വൈദികർ നിവ്വഹിച്ചത്..
തുടർന്ന് നടന്ന അനു ശോചനയോഗത്തിൽ അനുശോചനയോഗത്തിൽ ഫാദർ ഡോ. ജോൺസൺ അന്ത്യാങ്കുളം അധ്യക്ഷതവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രാജുകട്ടക്കയം കോർപ്പറേറ്റ് മാനേജർ മാത്യു ശാസ്തം പടവിൽ
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. വാർഡ് മെമ്പർ വിനു കെ. ആർ. സ്കൂൾ പ്രിൻസിപ്പാൾ ഷാജു. കെ. കെ. പ്രധാന അദ്ധ്യാപിക അന്നമ്മമാത്യു. പി. ടി. എ. പ്രസിഡന്റ് ജോസ് ചിത്രക്കുഴി. മോൻസി ചെറിയാൻ എന്നിവർ പ്രസംഗിച്ചു