The Times of North

Breaking News!

ലോക സാക്ഷരത ദിനം ആഘോഷിച്ചു   ★  കെ രാമൻ മാസ്റ്റർ സ്മാരക സ്റ്റേജ് ഉദ്ഘാടനം ചെയ്തു    ★  നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു   ★  നീലേശ്വരം റോട്ടറി നാഷൻ ബിൽഡർ അവാർഡ് പ്രഖ്യാപിച്ചു   ★  ചിറപ്പുറം വാതക പൊതുശ്മശാനം പ്രവർത്തന സജ്ജമാക്കണം   ★  സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു   ★  സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി വധിക്കാൻശ്രമിച്ച നീലേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പോലീസ് രക്ഷപ്പെടുത്തി; 6 പേർ കസ്റ്റഡിയിൽ   ★  കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു   ★  വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി   ★  കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 

പയ്യന്നൂരിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ തിരൂരിൽ നിന്നും അറസ്റ്റ് ചെയ്തു

പയ്യന്നൂര്‍: കാപ്പാട്ട് പെരുങ്കളിയാട്ടം നടക്കുമ്പോൾ ഫെബ്രുവരി 28ന് രാത്രി സ്കൂട്ടർ മോഷ്ടിച്ച പ്രതിയെ പയ്യന്നൂർ ഡിവൈഎസ്.പി.യുടെ ക്രൈം സ്വകാഡ് തിരൂരിൽ വെച്ച് അറസ്റ്റ് ചെയ്തു. പെരിങ്ങോം കൊരങ്ങാട്ടെ ബത്താലി ഹൗസില്‍ ഫാസിലിനെ(26)യാണ് ഡിവൈഎസ്.പി.കെ.വിനോദ്കുമാറിൻ്റെ നിയന്ത്രണത്തിലുള്ള ക്രൈം സ്ക്വാഡ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐ.മാരായ ഷിജോ അഗസ്റ്റിൻ, സയ്യിദ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ അഞ്ചില്ലത്ത്, എൻ.എം.അഷറഫ്, സിവിൽ പോലീസ് ഓഫീസർ അബ്ദുൾ ജബ്ബാർ എന്നിവരും മോഷ്ടാവിനെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

രാമന്തളി കുന്നരുവിലെ ആകാശിൻ്റെ ഉടമസ്ഥതയിലുള്ള കെ.എൽ.59. വി.0576 നമ്പർ സ്കൂട്ടറാണ് മോഷണം പോയത്. ബന്ധുവായ സിനാജ് കേളോത്തെ ഖാദി ഭവന് മുന്നിൽ നിർത്തിയിട്ടതായിരുന്നു. മോഷണം പോയതിനെ തുടർന്ന് പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. കേസന്വേഷണം ക്രൈം സ്ക്വാഡ് ഏറ്റെടുത്തതോടെ മോഷ്ടാവിൻ്റെ ദൃശ്യം സമീപത്തെ കെട്ടിടത്തിലെ നിരീക്ഷണ ക്യാമറയിൽ കണ്ടെത്തിയിരുന്നു . ഇതിനിടെ മോഷ്ടിച്ച സ്കൂട്ടറുമായി യാത്ര ചെയ്യുന്നതിനിടെ വാഹന പരിശോധനക്കിടെ തിരൂർ പോലീസ് ട്രാഫിക് നിയമലംഘനത്തിന് പ്രതിക്കെതിരെ പെറ്റികേസ് ചുമത്തിയിരുന്നു .ഈ രേഖകളും അന്വേഷണത്തിൽ വഴിതിരിവായി. പെരിങ്ങോം സ്വദേശിയായ ഇയാൾ മലപ്പുറം തിരൂരിന് സമീപം വിവാഹം കഴിച്ച് കണാരയിലെ ക്വാട്ടേർസിൽ താമസിച്ചു വരികയായിരുന്നു. പോലീസ് സംഘത്തെ കണ്ട് പ്രതി ഓടി തീവണ്ടി കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടികൂടുകയായിരുന്നു. സമീപകാലത്തായി ഇയാൾ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന വിവരവും പോലീസ് കണ്ടെത്തി. പ്രതിയേയും വാഹനവും പോലീസ് പയ്യന്നൂരിലെത്തിച്ചു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Read Previous

ചെറുവത്തൂർ മുണ്ടക്കണ്ടത്തെ കെ. കുഞ്ഞിരാമൻ അന്തരിച്ചു

Read Next

ഉമ്മൻചാണ്ടി കേരളത്തിൻ്റെ സ്നേഹപർവ്വം : ഡോ.വി.ഗംഗാധരൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!