
മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിൽ നടക്കുന്ന പെരുംകളിയാട്ട്ടം ഉറൂസ് തുടങ്ങിയ ആഘോഷ പരിപാടികൾക്ക് വളരെ ദൂരെ സ്ഥലങ്ങളിൽ നിന്നും ഭക്ത ജനങൾക്ക് എത്തിച്ചേരുന്നതിനു പ്രേത്യേകം സ്റ്റോപ്പുകൾ അനുവദിക്കുന്ന കാര്യത്തിൽ റെയിൽവേയുടെ ഭാഗത്തു നിന്നും അനുകൂല നടപടികൾ ഉണ്ടാകുന്നതു തികച്ചും ശ്ലാഘനീയമാണ്…
ഈ മാസം നടക്കുന്ന നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം പെരുംകളിയാട്ട മഹോത്സവം, 2025 മാർച്ച് ആദ്യവാരം നടക്കുന്ന നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്രം പെരുംകളിയാട്ട മഹോത്സവം എന്നിവയുമായി ബന്ധപ്പെട്ടു നീലേശ്വരത്തു പ്രത്യേകം സ്റ്റോപ്പ് അനുവദിക്കുന്നതിനു ദക്ഷിണ റെയിൽവേ ക്കു കത്ത് നൽകി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരുന്നതിന്റെ ഫലമായി ഫെബ്രുവരി 8 നും 10 നുമിയിൽ ഉള്ള ദിവസം ചെന്നൈ മെയിലിനു താൽകാലിക സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിന്റെ പകർപ്പ് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജറുടെ ഓഫീസിൽ നിന്നും എനിക്ക് ലഭിച്ചു…
2025 മാർച്ച് മാസത്തിൽ നടക്കുന്ന പള്ളിക്കരയിൽ വെച്ചു പെരുംകളിയാട്ടത്തോടനുബന്ധിച്ചും പ്രത്യേകം സ്റ്റോപ്പുകൾ അനുവദിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.. ഭക്ത ജനങളുടെ ആവശ്യങ്ങൾക്ക് അനുകൂലമായ നടപടികൾ എടുക്കുന്ന ഈ കാര്യങ്ങൾക്കു വേണ്ടി പ്രയത്നിച്ച പെരുംകളിയാട്ടത്തിന്റെ സംഘടകർക്കും പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു