പാരമ്പര്യമായ അനുഷ്ഠാനത്തിനായി തെയ്യക്കാവുകൾ സംരക്ഷിച്ചു നിർത്തണം : ഡോ.രാഘവൻ പയ്യനാട്
നീലേശ്വരം: പാരമ്പര്യമായ അനുഷ്ഠാനത്തിനായി തെയ്യക്കാവുകൾ സംരക്ഷിച്ചു നിർത്താൻ കാവധികാരികൾ തയ്യാറാകേണ്ടതുണ്ടെന്ന് പ്രശസ്ത ഫോക് ലോർ പണ്ഡിതൻ ഡോ.രാഘവൻപയ്യനാട് അഭിപ്രായപ്പെട്ടു.നീലേശ്വരം മുട്ടത്ത് തറവാട് കളിയാട്ടത്തിൻ്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നിർമ്മാണത്തിനായി കാവുകൾ വെട്ടിനശിപ്പിക്കുന്ന പ്രവണത വർധിച്ചതിനാൽ ഉത്തര മലബാറിലെ മിക്ക കാവുകളും