കാസർകോട്ടെ പെൺകുട്ടിയുടേയും യുവാവിൻ്റേയും മരണം: പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും
പൈവളിഗയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെയും അയൽവാസിയുടെയും മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കും. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടക്കുക. തുടർന്ന് ഇരുവരുടെയും വീടുകളിൽവെച്ച് സംസ്കാര ചടങ്ങുകൾ നടക്കും. മൃതദേഹത്തിന്‍റെ കാലപ്പഴക്കവും മരണ കാരണവും പോസ്റ്റ്മോർട്ടത്തിലൂടെ