The Times of North

Tag: auto-rickshaw

Local
ഓട്ടോറിക്ഷ കാറിലിടിച്ച് വയോധികക്കും കൊച്ചുമക്കൾക്കും പരിക്ക്

ഓട്ടോറിക്ഷ കാറിലിടിച്ച് വയോധികക്കും കൊച്ചുമക്കൾക്കും പരിക്ക്

കാസർകോട്: അശ്രദ്ധയോടെ വെട്ടിച്ച ഓട്ടോറിക്ഷ കാറിലിടിച്ച് വയോധികക്കും കൊച്ചുമക്കൾക്കും പരിക്കേറ്റു. കൊളത്തൂർ ഇയാളടുക്കത്തെ പിആർകൃഷ്ണന്റെ ഭാര്യ കെ കാർത്യാനി (75), കൊച്ചുമകൾ സമന്യ (11) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം കൊളത്തൂർ മുന്തൻ ബസാറിൽ വച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു.

Local
ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

കാഞ്ഞങ്ങാട്:ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്കേറ്റു. പുതിയ കോട്ട ദേവൻ റോഡ് ജംഗ്ഷനിൽ വച്ച് ഉണ്ടായ അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ ആറങ്ങാടി കടവത്തെ ഹൗസിൽ കെ ഹൈദർ (57), യാത്രക്കാരായ സുബൈദ (35), റിയ (10) ലുബ്ന(12) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചരയോടെയാണ് അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Local
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

ദേശീയ പാതയിൽ ചെറുവത്തൂർ മട്ട്ലായിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കൊടക്കാട് വലിയ പൊയിലെ കുഞ്ഞമ്പുവിൻ്റെ മകൻ പി. ദാമോദരൻ (68) ആണ് മരിച്ചത്. യാത്രക്കാരുമായി കാലിക്കടവിൽ നിന്നും ചെറുവത്തൂരിലേക്ക് പോവുകയായിരുന്ന ദാമോദരൻ ഓടിച്ചഓട്ടോറിക്ഷയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ആണ് അപകടം.

Local
ഓട്ടോ റിക്ഷയിൽ നിന്നും 3 കിലോ കഞ്ചാവു പിടികൂടിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയും

ഓട്ടോ റിക്ഷയിൽ നിന്നും 3 കിലോ കഞ്ചാവു പിടികൂടിയ കേസിൽ പ്രതിക്ക് 2 വർഷം കഠിന തടവും ,ഇരുപതിനായിരം രൂപ പിഴയും

ഓട്ടോ റിക്ഷയിൽ നിന്നും 3 കിലോ കഞ്ചാവു പിടികൂടിയ കേസിൽ പ്രതിയെ കാസർകോട് അഡീഷണൽ ഡിസ്ടിക്റ്റ് ആന്റ് സെഷൻസ് കോടതി 2 വർഷം കഠിന തടവിനും ,ഇരുപതിനായിരം രൂപ പിഴയടാക്കാനും വിധിച്ചു. പടന്ന ആലക്കോൽ സുഹറ മൻസിൽ, അബ്ദുൾഖാദറിന്റെ മകൻ നൂർ മുഹമ്മദ് എന്ന നൂറു (44) വിനെയാണ്

Local
പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി

പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി

കാസര്‍കോട്: പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍ സത്താറിനെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

Local
നിർത്തിയിട്ട മിനി വാനിൽ ഓട്ടോറിക്ഷ ഇടിച്ച് യാത്രക്കാരനും ഡ്രൈവർക്കും പരിക്ക്

നിർത്തിയിട്ട മിനി വാനിൽ ഓട്ടോറിക്ഷ ഇടിച്ച് യാത്രക്കാരനും ഡ്രൈവർക്കും പരിക്ക്

പനയാൻ ബട്ടത്തൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന മിനി വാനിൽ ഓട്ടോറിക്ഷ ഇടിച്ച് യാത്രക്കാരനും ഡ്രൈവർക്കും പരിക്കേറ്റു. ഓട്ടോറിക്ഷ യാത്രക്കാരനായ വെള്ളരിക്കുണ്ട് കൂളിപ്പാറ താഴത്തെ വീട്ടിൽ രാഘവൻ 45 ഓട്ടോറിക്ഷ ഡ്രൈവർ ഗംഗാധരൻ എന്നിവർക്കാണ് പരിക്കേറ്റത്.ഗംഗാധരൻ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട ടെമ്പോ വാനിന്റെ പിറകിലിടിച്ചാണ് അപകടം.

Local
ഓട്ടോറിക്ഷ കയറി സ്കൂട്ടർ യാത്രക്കാരന്റെ കാൽപാദത്തിന് ഗുരുതരപരിക്ക്

ഓട്ടോറിക്ഷ കയറി സ്കൂട്ടർ യാത്രക്കാരന്റെ കാൽപാദത്തിന് ഗുരുതരപരിക്ക്

ഓട്ടോ റിക്ഷ ഇടിച്ച് റോഡിലേക്ക് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാരന്റെ ഇടതു കാൽ പാദത്തിന് ഓട്ടോറിക്ഷയുടെ ടയർ കയറി ഗുരുതരമായി പരിക്കേറ്റു. കോട്ടച്ചേരി ട്രാഫിക് സർക്കിളിൽ വച്ചുണ്ടായ അപകടത്തിൽ രാവണേശ്വരം പാറത്തോട് സ്റ്റാർ നിവാസ് ഹൗസിൽ സി. തമ്പാന് (65) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെയായിരുന്നു അപകടമുണ്ടായത്.

Local
യുവതിക്ക് ഓട്ടോറിക്ഷയിൽ പ്രസവം, മാലാഖമാരെ പോലെ രക്ഷയ്ക്ക് വനിതാ ഡോക്ടറും ജീവനക്കാരും

യുവതിക്ക് ഓട്ടോറിക്ഷയിൽ പ്രസവം, മാലാഖമാരെ പോലെ രക്ഷയ്ക്ക് വനിതാ ഡോക്ടറും ജീവനക്കാരും

ജില്ലാആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഓട്ടോറിക്ഷയില്‍ പ്രസവിച്ച യുവതിക്ക് തൊട്ടടുത്തുതന്നെ ഉണ്ടായിരുന്ന ക്ലിനിക്കിലെ ഡോക്ടറും ജീവനക്കാരും രക്ഷകരായി. കരിന്തളത്തെ യുവതിയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പോകും വഴി ചോയ്യംങ്കോട് കിണാവൂരിൽ വെച്ച് ഓട്ടോറിക്ഷയില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്.പ്രസവവേദന കലശലായപ്പോൾ ഭര്‍ത്താവും ബന്ധുക്കളും പരിഭ്രമിച്ചു. ഉടൻ തന്നെ കിണാവൂര്‍ റോഡിലെ ഹെല്‍ത്ത് കെയര്‍ ക്ലിനിക്കിലേക്ക്

Obituary
പെരുങ്കളിയാട്ടത്തിന് പോകുകയായിരുന്ന യുവാവ്  ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ചു

പെരുങ്കളിയാട്ടത്തിന് പോകുകയായിരുന്ന യുവാവ് ഓട്ടോറിക്ഷ മറിഞ്ഞ് മരിച്ചു

ചന്തേര മുച്ചിലോട്ട് പെരുങ്കളിയാട്ടം കാണാന്‍ പോവുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ഓട്ടോ റിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട്ടെ ജി എസ് ടി ഓഫീസിലെ ഉദ്യോഗസ്ഥൻ വെളളച്ചാല്‍ അമ്മിഞ്ഞിക്കോട്ടെ കെ.രഘു - അംബിക ദമ്പതികളുടെ മകന്‍ കെ.അനുരാഗ് (27) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 3 മണിയോടെ

error: Content is protected !!
n73