The Times of North

Breaking News!

വാഹനാപകടത്തിൽ പരിക്കേറ്റ നീലേശ്വരം തെരു റോഡിലെ വിജി ഹെയർ ഡ്രസസ് ഉടമ കെ.പി. വിദ്യാധരൻ മരണപ്പെട്ടു   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി, ആദരിക്കലും അനുമോദനവും ആനകൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു   ★  ഹൈവേ വികസനം: നീലേശ്വരം പഴയ പാലം പൊളിച്ച് പുതിയത് ഉയർത്തി പണിയണം: യു.ഡി.എഫ്   ★  "ശബ്ദമാന്ത്രികൻ്റെ അരികിലൂടെ " സന്തോഷ് ഒഴിഞ്ഞ വളപ്പ്   ★  അഴിമതിക്ക് കൂട്ടു നിന്ന ചെയർമാൻ രാജി വെക്കണം: അഡ്വ: ടി.ഒ.മോഹനൻ   ★  എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി   ★  അണ്ടോൾ അടുക്കത്തിൽ തറവാട് കളിയാട്ടം തുടങ്ങി   ★  ആദിവാസി പെൺകുട്ടിയുടെ മരണം കൊല: പ്രതി അറസ്റ്റിൽ   ★  പോക്സോ കേസിലെ പ്രതിയായ തൈക്കടപ്പുറം സ്വദേശി ജയിലിൽ മരിച്ചു   ★  ഓലപ്പീപ്പി നാടൻ കളി പഠനക്യാമ്പിന് തുടക്കം

യുവാവിനെ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ 

പയ്യന്നൂർ : വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തലയ്ക്ക് വാളുകൊണ്ടു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.രാമന്തളി ചൂളക്കടവിലെ സി.കെ.അബൂബക്കർ സിദ്ധിഖിനെ (35)യാണ് പയ്യന്നൂർ എസ്.ഐ.പി. യദുകൃഷ്ണൻ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

രാമന്തളി വടക്കുമ്പാട് ചൂളക്കടവിലെ സി.വിനേഷിനെ (44) 14 ന് രാത്രി 9.45 മണിക്ക് ചൂളക്കടവിലെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് വധശ്രമം ഉണ്ടായത്. പ്രതിയുടെ സഹോദരിയുടെ വീടിനടുത്ത് പരാതിക്കാരനും സുഹൃത്തുക്കളും വൈകുന്നേരങ്ങളിൽ ഇരിക്കുന്നതിലുള്ള വിരോധവും സഹോദരിയെ വഴക്കു പറഞ്ഞതുംകാരണം വാളുമായി വീട്ടിലെത്തിയ പ്രതി കിടന്നുറങ്ങുകയായിരുന്ന വിനേഷിനെ തലക്ക് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വീണ്ടുംവെട്ടാനായി കത്തിവീശിയ സമയം വാൾ പിടിച്ചു തടുത്തില്ലെങ്കിൽ വെട്ട് മൂർദ്ധാവിൽ കൊണ്ട് മരണം വരെ സംഭവിക്കുമായിരുന്നു. പരിക്കേറ്റ പരാതിക്കാരൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു തലയ്ക്ക് എട്ടോളം തുന്നിട്ടിരുന്നു.

Read Previous

വിജയഭാരത റെഡ്ഡി കാസ‍‍ർകോട് എസ്‌പി

Read Next

സംസ്ഥാന സർക്കാർ വാർഷികം ജനകീയ ഉത്സവമാക്കും: വനം വകുപ്പ് മന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73