The Times of North

Breaking News!

വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം   ★  പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു   ★  മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു   ★  വനിതാ സംഗമം നടത്തി.   ★  നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു   ★  സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ   ★  വൈദ്യുതി കമ്പി കട്ടുകടത്താൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ റിക്ഷ കസ്റ്റഡിയിൽ   ★  എം രാജഗോപാലൻ സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി   ★  സംസ്ഥാനത്ത് ഇന്ന് സാധാരണയെക്കാൾ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാൻ സാധ്യത; ജാഗ്രതാ നിർദ്ദേശം   ★  മോഷണത്തിനിടെ രക്ഷപ്പെട്ട തമിഴ് സ്ത്രീകൾക്കായി പോലീസിൻറെ മുന്നറിയിപ്പ്

സൂര്യ ഗോപാലൻ എൽഡിഎഫ് സ്ഥാനാർത്ഥി

 


കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി സൂര്യ ഗോപാലൻ മത്സരിക്കും. ബാലസംഘം എസ്എഫ്ഐ സംഘടനകളുടെ പനത്തടി ഏരിയ ഉപഭാരവാഹി യായും പഞ്ചായത്ത് അവളിടം ക്ലബ്ബിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു സൂര്യ ഗോപാലൻ വിദ്യാഭ്യാസരംഗത്ത് സാമൂഹ്യ സേവന രംഗം ഐച്ഛിക വിഷയമായി എടുത്ത് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട് ഈ 24 കാരി അയറോട്ടെ ഗോപാലൻ സന്ധ്യ ദമ്പതികളുടെ മകളാണ് സൂര്യ. കോടോത്ത് സ്വദേശി ഹരീഷ് ആണ് ഭർത്താവ് എസ്എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവും കേന്ദ്ര സർവകലാശാല യൂണിയൻ ചെയർമാനുമായിരുന്ന സച്ചിൻ ഗോപു സഹോദരനാണ്.
വാർഡ് മെമ്പർ ആയിരുന്ന ബിന്ദു കൃഷ്ണൻ വനിത ശിശുക്ഷേമ വകുപ്പിൽ സൂപ്പർവൈസറായി പിഎസ്‌സി നിയമനം ലഭിച്ചതിനാൽ മെമ്പർ സ്ഥാനം രാജിവച്ചതിനെ തുടർന്നാണ് ഫെബ്രുവരി 24ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
സ്ഥാനാർത്ഥിയെ ചരിത്രഭൂരിപക്ഷത്തോടെ കൂടി വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയാണ് എൽഡിഎഫ് പ്രവർത്തകർ

Read Previous

ബാങ്ക് ഓഫ് ബറോഡ കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ഉപകരണങ്ങൾ നൽകി

Read Next

ഫിസിയോതെറാപ്പിസ്റ്റിനെ അനുമോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73