The Times of North

Breaking News!

പാട്ടിൻറെ പാലാഴി തീർത്ത് ഉദിനൂരിൽ ബാബുരാജ് അനുസ്മരണം   ★  സംസ്ഥാനത്ത് തൊഴിലുറപ്പില്‍ ഇനി പുല്ലുചെത്തലും കാടുവെട്ടും ഇല്ല   ★  ഉദിനൂർ സെൻട്രലിലെ പി വി സജ്ന അന്തരിച്ചു   ★  കാഞ്ഞങ്ങാട് ബിഎസ്എൻഎൽ ഓഫീസിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ   ★  പോക്കറ്റ് മണി തട്ടിപ്പിൽ മുന്നറിയിപ്പുമായി പൊലീസ്   ★  നവരാത്രി ആഘോഷം   ★  പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനംനൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പരാതി   ★  ടൈംസ് ഓഫ് നോർത്ത് മാനേജിങ് എഡിറ്റർ സേതു ബങ്കളത്തിന്റെ മകൻ മാൾട്ടയിൽ മരണപ്പെട്ടു   ★  ഗൃഹനാഥനെ പറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നിയമസഭയില്‍ അസാധാരണ നടപടി: അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി നല്‍കിയിട്ടും സഭ പിരിഞ്ഞു

മതിലിൽ താമരയുടെ ചെറിയ ഭാഗം വരച്ച് സുരഷ് ഗോപി: തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ബിജെപി

തൃശ്ശൂരിൽ മതിലിൽ താമര വരച്ച് സുരഷ് ഗോപി.സ്ഥാനാർഥിയുടെ പേര് എഴുതാൻ സമയമായിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ സാന്നിധ്യത്തിൽ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി പ്രവർത്തകർ ചുവരെഴുതി.

മതിലുകളിൽ ബി.ജെ.പി പ്രവർത്തകർ താമര വരച്ച് തുടങ്ങിയാണ് പ്രവർത്തകർക്ക് ആവേശം പർന്നത്. ത്രികോണപ്പോര് നടക്കുന്ന മണ്ഡലത്തിൽ സുരേഷ് ഗോപി ആദ്യം തുടങ്ങി.താമരയുടെ ചെറിയൊരു ഭാഗം മതിലിൽ വരച്ചു. താമര പൂർത്തിയാക്കാൻ പ്രവർത്തകരോട് പറഞ്ഞ് സുരേഷ് ഗോപി മടങ്ങി. രാജ്യമൊട്ടാകെ താമര തരംഗമാകും. അത് തൃശൂരിലുമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളിൽ മതിലുകളിൽ ബിജെപി ചിഹ്നം വരച്ച് തുടങ്ങി. ഇവിടെയെല്ലാം സുരേഷ് ഗോപിയെത്തി. സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് വരയ്ക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേർക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും സുരേഷ് ഗോപി പരാജയപ്പെട്ടിരുന്നു.

Read Previous

‘വിദേശ സർവ്വകലാശാല’യിൽ പ്രസ്താവനകൾ വേണ്ട’; ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

Read Next

ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73