The Times of North

Breaking News!

ലോക സാക്ഷരത ദിനം ആഘോഷിച്ചു   ★  കെ രാമൻ മാസ്റ്റർ സ്മാരക സ്റ്റേജ് ഉദ്ഘാടനം ചെയ്തു    ★  നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു   ★  നീലേശ്വരം റോട്ടറി നാഷൻ ബിൽഡർ അവാർഡ് പ്രഖ്യാപിച്ചു   ★  ചിറപ്പുറം വാതക പൊതുശ്മശാനം പ്രവർത്തന സജ്ജമാക്കണം   ★  സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു   ★  സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി വധിക്കാൻശ്രമിച്ച നീലേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പോലീസ് രക്ഷപ്പെടുത്തി; 6 പേർ കസ്റ്റഡിയിൽ   ★  കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു   ★  വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി   ★  കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 

സബ് ജില്ല കരാട്ടെ മൽസരം: ആഗദിൻ്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം

കരിന്തളം:കേരള സ്കൂൾ സ്പോർട്സ് മത്സരങ്ങളുടെ ഭാഗമായി ചിറ്റാരിക്കൽ ഉപജില്ല ഗെയിംസ് – കരാട്ടെ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ (അണ്ടർ 35) മിന്നും പ്രകടനം കാഴ്ചവെച്ച ആഗദ് മോഹൻ്റെ വിജയത്തിന് പത്തരമാറ്റ് തിളക്കം. കുമ്പളപ്പള്ളി എസ് കെ ജി എം യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ആഗദ് മോഹൻ ആണ് സബ്ജില്ല തലത്തിൽ വിജയം കൈവരിച്ച് ജില്ലാതലത്തിലെക്ക് യോഗ്യത നേടിയിരിക്കുന്നത്. ഒരു യു.പി. സ്കൂൾ വിദ്യാർത്ഥി നേടുന്ന അപൂർവ്വ നേട്ടമാണിത്. ഹൈസ്ക്കൂൾ വിഭാഗം വിദ്യാർത്ഥികളോട് പോരാടിയാണ് ഈ തിളക്കമാർന്ന വിജയം കൈവരിച്ചത്. എസ്. കെ. ജി. എം. എ. യു. പി. സ്കൂളിൻ്റെ പൂർണ്ണ പിന്തുണയോടെയാണ് ആഗദ് മോഹൻ മൽസത്തിനിറങ്ങിയത്.
കരാട്ടെ മാസ്റ്റർ ജിൻസ് മാത്യുവിന്റെ ശിക്ഷണത്തിൽ കൂടുതൽ പടവുകൾ മുന്നേറാനാണ് ആഗദിൻ്റെ ആഗ്രഹം. ജില്ലാ മത്സരത്തിൽ വിജയം കൈയ്യടക്കാനുള്ള തീവ്ര പരിശീലനത്തിലാണ് ആഗദ് .കരാട്ടെ അസോസിയേഷൻ മുമ്പ് നടത്തിയ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ സ്വന്തമാക്കിയിട്ടുണ്ട്.

കുറുഞ്ചേരിയിലെ സി കെ ചന്ദ്രമോഹനൻ്റെയും രമ്യ എ വി യുടെയും മകനാണ് ആഗദ്

Read Previous

കെപിസിസി ഗാന്ധി ദർശൻസ്വാതന്ത്ര്യ ദിന ആഘോഷം നിലേശ്വരത്ത്

Read Next

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിൽ എത്തിയ എ എസ് ഐ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!