The Times of North

മഞ്ചേശ്വരത്ത് ട്രെയിനിനു നേരെ കല്ലേറ്; പെൺകുട്ടിക്ക് പരിക്ക്

മംഗളൂരു സെൻട്രൽ- ചെന്നൈ എക്സ്പ്രസ്സ് ട്രെയിനിനു നേരെ കല്ലേറ്. പെൺകുട്ടിക്ക് പരിക്കേറ്റു. മംഗളൂരു ബൈകംപാടിയിലെ അഫ്രീനയ്ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ പോസോട്ടിലാണ് സംഭവം. കുടുംബത്തോടൊപ്പം മലപ്പുറത്തേക്ക് യാത്ര ചെയ്യുന്നതിനിടയാണ് അഫ്രീനയ്ക്ക് പരിക്കേറ്റത്.

വിവരമറിഞ്ഞെത്തിയ കാസർഗോഡ് റെയിൽവേ പോലീസ് എസ് ഐ സനൽകുമാർ,മംഗളൂരു ആർപിഎഫ് എ എസ് ഐ പ്രമോദ്, അജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തി. അക്രമികളെ കുറിച്ച് വിവരം ലഭ്യമായിട്ടില്ല. പ്രദേശവാസികൾക്ക് ഇത്തരം സംഭവങ്ങളുടെ ഗൗരവത്തെക്കുറിച്ച് പോലീസ് സംഘം ബോധവത്കരണം നടത്തി. പെട്രോളിങ് ശക്തമാക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

Read Previous

തലശ്ശേരിയില്‍ തൂൺ ഇളകി ദേഹത്ത് വീണ് 14കാരൻ മരിച്ചു

Read Next

ചൂട് കനക്കും; സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലർട്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73