The Times of North

Breaking News!

വി പി ദാമോദരൻ പണിക്കർ അന്തരിച്ചു   ★  സംസ്ഥാന സീനിയർ റഗ്ബി ചാമ്പ്യൻഷിപ്പ് നീലേശ്വരത്ത്: സംഘാടക സമിതി രൂപീകരണം മാർച്ച് 18 ന്   ★  മനോജ് പള്ളിക്കര ഇന്ത്യൻ ഗില്ലി ദണ്ഡ അസോസിയേഷനിലെ ഏക മലയാളി   ★  ദയരന്റെ മാധവി അന്തരിച്ചു   ★  മുൻ കെ എസ് ടി എ നേതാവ് ചായ്യോത്തെ ദാമോദരൻ മാസ്റ്റർ അന്തരിച്ചു   ★  സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം; നിർദേശവുമായി തൊഴിൽ വകുപ്പ്   ★  ശൈലേഷ് പ്രഭുവിന് ഡോക്ടറേറ്റ്   ★  തളിപ്പറമ്പിൽ പോക്സോ കേസിൽ യുവതി അറസ്റ്റിൽ   ★  വരഞ്ഞൂറിലെ നിട്ടടക്കൻ വീട്ടിൽ തമ്പായി അന്തരിച്ചു   ★  ഭൂതപാനിയുടെ കുത്തേറ്റ് രണ്ടുപേർക്ക് ഗുരുതരം

ജീവിതവിജയത്തിന് ആദ്ധ്യാത്മിക അറിവിൻ്റെ പ്രസക്തിയേറുന്നു. പ്രൊഫ: വിൻസെൻ്റ് മാത്യു

നീലേശ്വരം: ഭൗതികമായ എത്ര അറിവ് നേടിയാലും ആദ്ധ്യാത്മിക അറിവ് നേടിയാലെ ജീവിതവിജയം പൂർണ്ണമാകുകയുള്ളു എന്നും ചിന്മയാ മിഷൻ ഗീതാ ക്ലാസിനോടൊപ്പം വിവിധ വിഷയങ്ങളെ അവലംഭിച്ചുള്ള പരിപാടികൾ സംഘടിപ്പിക്കുന്നത് കാലഘട്ടത്തിൻ്റെ ആവശ്യത്തിന് അനുസരിച്ച് പ്രവർത്തനം മാറുന്നു എന്നത് അത് ഏറേ സ്ലാഖനീയമാണെന്നും കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ: വിൻസെൻ്റ് മാത്യു പറഞ്ഞു. നീലേശ്വരം ചിന്മയ മിഷൻ അഞ്ച് ദിവസങ്ങളിലായി നീലേശ്വരം പാലസ് ഗ്രൗണ്ടിൽ വെച്ച് സ്വാമിനി സംഹിതാനന്ദ സരസ്വതിനടത്തുന്ന ശ്രീമദ് ഭഗവദ് ഗീതാജ്ഞാനയജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ എം.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷം വഹിച്ചു.സ്വാമി വിശ്വനന്ദ സരസ്വതി, ഡോ.കെ.സി.കെ.രാജ, കെ.സി.മാനവർമ്മ രാജ ,കടവത്ത് ബാലകൃഷ്ണ പണിക്കർ ,കെ .ഉണ്ണികൃഷ്ണൻ, വിനയകുമാർ എന്നിവർ സംസാരിച്ചു.
ഗീതാജ്ഞാനയജ്ഞത്തോടൊപ്പം മാതൃസംഗമം, യുവ സംഗമം, കുടുംബ സംഗമം എന്നി പരിപാടികളുമുണ്ടാകും.

Read Previous

വെള്ളരിക്കുണ്ടിൽ മദ്യലഹരിയിൽ പോലീസിനു നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ, രണ്ടുപേർ ഓടി രക്ഷപ്പെട്ടു

Read Next

ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73