കണ്ണൂർ: മട്ടന്നൂരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ പ്രതിഷേധം. എസ്.എഫ്.ഐക്കാരെ വെല്ലുവിളിച്ച് ഗവർണർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി. പൊലീസ് വലയം ഭേദിച്ച് കരിങ്കൊടിയുമായി എസ്.എഫ്.ഐ പ്രവർത്തകർ ഗവർണറുടെ വാഹനവ്യൂഹത്തിന് നേരെ ചാടുകയായിരുന്നു. മൂന്ന് നാല് മിനിറ്റോളം ഗവർണറുടെ വാഹനം റോഡിഡിൽ നിർത്തി. കാറിന്റെ ഗ്ലാസ് താഴ്ത്തി പൊലീസിന് നേരെ ഗവർണർ ക്ഷോഭിച്ചു.
ഇതിന് പിന്നാലെയാണ് ഗവർണർ വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധക്കാർക്ക് നേരെ നടക്കുകയും തനിക്ക് നേരെ വരാൻ വെല്ലുവിളിക്കുകയും ചെയ്തത്. പൊലീസ് തടഞ്ഞെങ്കിലും ഗവർണർ മുന്നോട്ട് നടന്നു. തന്റെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായാൽ താൻ വാഹനം നിർത്തി റോഡിലിറങ്ങുമെന്നും അത് തന്റെ നിലപാടാണെന്നും ഗവർണർ ആവർത്തിച്ചു.