
കാഞ്ഞങ്ങാട്: ആലാമിപള്ളി – കൂളിയങ്കാൽറോഡിൽ കൃഷിഭവന് സമീപം പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 7 പേരെ ഹോസ്ദുർഗ് എസ് ഐ ടി അഖിലും സംഘവും അറസ്റ്റ് ചെയ്തു. കളിക്കളത്തിൽ നിന്നും1,22,880 ലക്ഷം രൂപയും പിടിച്ചെടുത്തു. പുല്ലൂർ പാലക്കോട്ട് താഴം ഹൗസിൽ എം കെ സിദ്ദിഖ്, ചിത്താരി തായൽ ഹൗസിൽ പി പി അഷറഫ്, പടന്നക്കാട് ഞാണിക്കടവ് ചിന്നമാടം ഹൗസിൽ സി അമീർ, അതിഞ്ഞാൽ ക്വാർട്ടേഴ്സിലേക്ക് ഫൈസൽ, കണിച്ചിറ ബിസ്മില്ലാ മൻസിലിൽ കെ ഷബീർ, അമ്പലത്തറ പി കെ ഹൗസിൽ പി.നൗഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് കളിക്കളത്തിൽ നിന്നും പോലീസിനെ കണ്ടപ്പോൾ രണ്ടുപേർ ഓടി രക്ഷപ്പെട്ടു.