The Times of North

Breaking News!

കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി    ★  ബി എസ് എൻ എൽ ഓഫീസിൽ നിന്നും ബാറ്ററികൾ മോഷണം പോയി   ★  ഗണേശോത്സവ ഘോഷയാത്രക്ക് നേരെ കത്തി കാട്ടി ഭീഷണി യുവാവിനെതിരെ കേസ്    ★  ബങ്കളം അങ്കക്കളരിയിലെ പടിഞ്ഞാറെ വീട്ടിൽ കുഞ്ഞിരാമൻ അന്തിത്തിരിയൻ നിര്യാതനായി   ★  വയനാട് ദുരിതാശ്വാസം: ഹൊസ്ദുർഗ് താലൂക്കിലെ ഗ്രന്ഥശാലകൾ നൽകിയത് 7.72 ലക്ഷം രൂപ   ★  മാറ്റത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ വിദ്യാർത്ഥികൾ തയ്യാറാവണം: ആനക്കൈ ബാലകൃഷ്ണൻ   ★  കുമ്പളപ്പള്ളിയിലെ പി പി ദേവദാസൻ മാസ്റ്റർ അന്തരിച്ചു.   ★  നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി; കാസർകോട് ജില്ല അദാലത്ത് സെപ്റ്റംബര്‍ 26 ന്  അപേക്ഷകൾ ക്ഷണിച്ചു   ★  വയനാട് രക്ഷാപ്രവർത്തനത്തിലെ അനുഭവങ്ങൾ പങ്കുവെച്ച് ഫയർ &റസ്ക്യു ഓഫീസർ പി.വി പവിത്രൻ   ★  പോലീസ് കേസിൽ പ്രതിയായ യുവാവ് തൂങ്ങിമരിച്ചു

മുതിർന്ന സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. രാവിലെ ഒമ്പതരയോടെ കൊൽക്കത്തയിലെ സ്വവസതിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധവും വാർധക്യസഹജവുമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.

2011വരെ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം 2015ലാണ് സിപിഎം പിബി, കേന്ദ്ര കമ്മിറ്റി സ്ഥാനങ്ങള്‍ ഒഴിഞ്ഞത്.1966 ലായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഡിവൈഎഫ്‌ഐയിലൂടെ പ്രവര്‍ത്തനം തുടങ്ങി പോളിറ്റ് ബ്യൂറോ വരെയെത്തി. 1977 ലാണ് ആദ്യമായി മന്ത്രിയാവുന്നത്. ജ്യോതി ബസു സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ജ്യോതി ബസുവിന് ശേഷമാണ് മുഖ്യമന്ത്രി പദവിയിലെത്തുന്നത്.

Read Previous

നായന്മാർമൂല സ്കൂളിൽ മോഷണം

Read Next

സ്വത്ത് ആവശ്യപ്പെട്ട് വൃദ്ധമാതാവിനെ ആക്രമിച്ച മകനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!