The Times of North

Breaking News!

ലോക സാക്ഷരത ദിനം ആഘോഷിച്ചു   ★  കെ രാമൻ മാസ്റ്റർ സ്മാരക സ്റ്റേജ് ഉദ്ഘാടനം ചെയ്തു    ★  നീലേശ്വരം സർവീസ് സഹകരണ ബാങ്കിൽ ഓണം വിപണി ആരംഭിച്ചു   ★  നീലേശ്വരം റോട്ടറി നാഷൻ ബിൽഡർ അവാർഡ് പ്രഖ്യാപിച്ചു   ★  ചിറപ്പുറം വാതക പൊതുശ്മശാനം പ്രവർത്തന സജ്ജമാക്കണം   ★  സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു   ★  സ്വർണ്ണ തട്ടിപ്പ്: തട്ടിക്കൊണ്ടുപോയി വധിക്കാൻശ്രമിച്ച നീലേശ്വരം സ്വദേശി ഉൾപ്പെടെ രണ്ടുപേരെ പോലീസ് രക്ഷപ്പെടുത്തി; 6 പേർ കസ്റ്റഡിയിൽ   ★  കടം കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ ആക്രമിച്ചു   ★  വെള്ളരിക്കുണ്ട് വിദേശമദ്യഷോപ്പിനു മുന്നിലെ പുഴയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി   ★  കാറിൽ കടത്തുകയായിരുന്ന 11 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി 

ഗീതുവിന് കൈ താങ്ങായി വീണ്ടും സ്ക്കൂൾ പി ടി എ യും വിദ്യാർത്ഥികളും

കരിന്തളം: ഗുരുതരമായ കരൾ രോഗം ബാധിച്ച് ചികിൽസ സഹായം തേടുന്ന ബിരിക്കുളം കൂടോലിലെ ഗീതുവിന് കൈതാങ്ങായി വീണ്ടും കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്ക്കൂൾ പി ടി എ യും വിദ്യാർത്ഥികളും. രണ്ടാഴ്ച മുമ്പ് തമ്പുരാട്ടി ബസ്സ് നടത്തിയ കാരുണ്യ യാത്രയുമായി എസ് കെ ജി എം എ യു പി സ്ക്കൂൾ പി ടി എ എക്സിക്യൂട്ടീവും വിദ്യാർത്ഥികളും കൈകോർത്തിരുന്നു. അതുകൂടാതെയാണ് വിദ്യാർത്ഥികളുടെയും പിടിഎ യുടെയും നേതൃത്വത്തിൽ വീണ്ടും ഫണ്ട് സമാഹരിച്ച് ഗീതുവിന് ചികിൽസാസഹായം നൽകിയത്. കരിന്തളം ഗവ: കോളേജിലെ ബിരുദ വിദ്യാർത്ഥിനി ഗീതുവിൻ്റെ ജീവൻ രക്ഷിക്കാൻ നാട് ഒന്നാകെ കൈകോർത്ത് പ്രവർത്തിച്ച് വരികയാണ്. ഇന്ന് രാവിലെ സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ഗീതു ചികിൽസ സഹായ കമ്മറ്റിയെ ഫണ്ട് ഏൽപ്പിച്ചു. പി ടി എ പ്രസിഡന്റ് ടി സിദ്ധിക്ക് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജോളി ജോർജ് കെ, ചികിൽസസാഹയ വർക്കിംഗ് കമ്മറ്റി ചെയർപേഴ്സൺ ചിത്രലേഖയ്ക്ക് ഫണ്ട് കൈമാറി, ട്രഷറർ ശശീന്ദ്രൻ എം , ചികിൽസകമ്മറ്റി അംഗങ്ങളായ എൻ വിജയൻ, നൗഷാദ് കാളിയാനം പ്രമോദ് നവോദയ ,ബിജു കൂടോൽ എന്നിവരും, പി ടി എ വൈസ് പ്രസിഡൻ്റ് വാസു കരിന്തളം, സിനിയർ അസിസ്റ്റന്റ് ഇന്ദുലേഖ, എം പി ടി എ പ്രസിഡൻ്റ് സിന്ധുവിജയകുമാർ, വൈസ് പ്രസിഡൻ്റ് അമൃത പി തുടങ്ങി കമ്മറ്റി അംഗങ്ങളും പങ്കെടുത്തു

Read Previous

കോഴിക്കടയിൽ കാട്ടുപന്നിയിറച്ചി പാചകം ചെയ്യുന്നിടയിൽ രണ്ടുപേർ അറസ്റ്റിൽ

Read Next

ജീവിതമാർഗമായി പവിത്രൻ തോയമ്മലിന് സുഹൃത്തുക്കളുടെ സ്നേഹസമ്മാനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!