Notice: fwrite(): Write of 692 bytes failed with errno=28 No space left on device in /home/thetimesofnorth.com/public_html/wp-admin/includes/class-wp-filesystem-direct.php on line 76
സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് ഇന്ന് സമാപനം - The Times of North

The Times of North

Breaking News!

കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു   ★  പേര്യ-ചുരം റോഡ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു   ★  മദർ തെരേസ പുരസ്കാര ജേതാവ് ഡോ. മണികണ്ഠൻ മേലത്തിന് ജന്മനാടിന്റെ ആദരവ് ഇന്ന്   ★  സാക്ഷി വിസ്താരം പൂർത്തിയായി ,പെരിയ ഇരട്ട കൊല വിധി ഉടൻ ഉണ്ടായേക്കും   ★  ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു   ★  വയോധികന്റെ വീടിനു നേരെ ആക്രമം യുവാവിനെതിരെ കേസ്   ★  വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു   ★  നടന്‍ മോഹന്‍ രാജ് അന്തരിച്ചു

സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: കോൺഗ്രസിന്‍റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ഇന്ന് തലസ്ഥാനത്ത് സമാപിക്കും. തിരുവനന്തപുരത്ത് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് യാത്ര സമാപിക്കുന്നത്. വൈകുന്നേരം 4.30ന് സ്റ്റാച്യൂ ജംഗ്ഷനിൽ നിന്ന് ഘോഷയാത്രയായാണ് സമാപനവേദിയിലേയ്ക്ക് കെപിസിസി അധ്യക്ഷൻ കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും എത്തുക. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം.

തുടർന്ന് നടക്കുന്ന പൊതുസമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും സമ്മേളനത്തിൽ പങ്കെടുക്കും.

ഫബ്രുവരി ഒമ്പതിന് കാസർകോട്ട് നിന്നാരംഭിച്ച യാത്രയുടെ സ്വീകരണ പരിപാടികൾ തിങ്കളാഴ്ച തിരുവനന്തപുരം നെടുമങ്ങാട് മണ്ഡലത്തിൽ അവസാനിച്ചിരുന്നു. ഇന്നലെ ജനകീയ ചർച്ചാ സദസ്സും നടന്നിരുന്നു. പ്രക്ഷോഭ ജാഥ ഇവിടെ അവസാനിക്കുന്നില്ലെന്നും ജനകീയ പ്രതിരോധത്തിന്‍റെ തുടക്കമാണെന്നും കെ സുധാകരൻ പറഞ്ഞു. യാത്രയ്ക്കിടെ ലഭിച്ച പരാതികൾ പരിശോധിക്കാൻ പഴകുളം മധു അധ്യക്ഷനായ സമിതിയെ നിയോഗിച്ചെന്നും സുധാകരൻ പറഞ്ഞു.

Read Previous

പ്രഭാതസവാരിക്കിടയിൽ ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു

Read Next

ചോരകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു, വീട്ടുമുറ്റത്ത് കുഴിച്ചിട്ടു; മാതാവിൻ്റെ മൊഴി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!