ബ്രിസ്റ്റാൾ (യു.കെ) ബ്രാഡ്ലി സ്റ്റോക്കിൽ സമൂഹ രാമായണ പാരായണ യജ്ഞം സംഘടിപ്പിച്ചു. സൻജീവൻ-വർണ്ണ ദമ്പതികളുടെ വീട്ടിൽ നടന്ന ചടങ്ങുകൾക്ക് രക്ഷിതാക്കളായ വിജയൻ മച്ചിക്കൽ – ശോഭന വിജയൻ എന്നിവർ നേതൃത്വം നൽകി. നിരവധി മലയാളി കുടുംബങ്ങൾ പങ്കെടുത്തു. പ്രസാദ വിതരണവും നടന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ ഏകദിന സമൂഹ രാമായണ പാരായണ യജ്ഞം നടത്തി വരുന്നുണ്ട്.