The Times of North

Breaking News!

നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു   ★  വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി അന്തരിച്ചു   ★  സമ്മാനക്കൂപ്പൺ നറുക്കെടുത്തു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി   ★  തുടർച്ചയായി നഗ്‌നതാ പ്രദര്‍ശനം 16കാരി യുവാവിനെ കുടുക്കി   ★  അപേക്ഷയിൽ അടയിരുന്ന് ഉദ്യോഗസ്ഥർ; ആർടിഎ യോഗങ്ങൾ വെട്ടിക്കുറച്ചു   ★  തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ കെ.വി.കൃഷ്ണൻ അന്തരിച്ചു   ★  കവി രാമകൃഷ്ണൻ രശ്മി സദനം അന്തരിച്ചു

റോട്ടറി ക്ലബ്ബ് പയ്യന്നൂർ എലൈറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12 ന് ശനിയാഴ്‌ച

പയ്യന്നൂർ.പയ്യന്നൂരിലെ പുതിയ റോട്ടറി ക്ലബ്ബ് റോട്ടറി പയ്യന്നൂർ എലൈറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും 12 ന് നടക്കും.ശനിയാഴ്‌ച വൈകുന്നേരം 7 മണിക്ക് പയ്യന്നൂരിലെ ഒ പി എം ഇൻ ഹാളിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ.സന്തോഷ് ശ്രീധർ ഉദ്ഘാടനം നിർവ്വഹിക്കും. ഭാരവാഹികളായിപ്രസിഡണ്ട് അഡ്വ.ഷിജു പുതിയപുരയിൽ, സെക്രട്ടറി ഇ പി.സുനിൽ കുമാർ എന്നിവർ ഉൾപ്പെടെ 13 അംഗ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചുമതലയേൽക്കും. മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ ശ്രീധരൻ നമ്പ്യാർ, പ്രമോദ് നായനാർ, ഡിസ്ട്രിക്ട് ഗവർണർ നോമിനി മോഹൻദാസ് മേനോൻ എന്നിവർ പുതിയ ഭാരവാഹികളെ അവരോധിക്കും. ചടങ്ങിൽ സി.ആർ.നമ്പ്യാർ, വികെ വി മനോജ്, ഡോ.പത്മനാഭൻകുമാർ, ഡോ. വരുൺ നമ്പ്യാർ തുടങ്ങി സമീപ പ്രദേശത്തെ റോട്ടറി ഭാരവാഹികളും പങ്കെടുക്കും.വാർത്ത സമ്മേളനത്തിൽ റോട്ടറി ഭാരവാഹികളായ പി.സജിത്ത്, ബാബു പള്ളയിൽ, എം.അബ്ദുൾ ഖാദർ ,ടി.എ.രാജീവൻ, അഡ്വക്കേറ്റ് ഷിജു പുതിയപുരയിൽ, ഇ പി. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

Read Previous

വായനാ വെളിച്ചത്തിന് ഉജ്വല തുടക്കം

Read Next

ഫണ്ട്‌ ഉൽഘടനവും ബ്രോഷർ പ്രകാശനവും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73