അമേരിക്കയിലെ ഹാർവേഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോണിക്കുലാർ ബയോളജിൽ പി.എച്ച് ഡി ചെയ്ത് , രാജ്യത്തിൻ്റെ വിവിധ ഗവേഷണ കേന്ദ്രങ്ങളിൽ കാൽ നൂറ്റാണ്ട് കാലത്തെ തൻ്റെ ശാസ്ത്ര ജീവിത അനുഭവങ്ങൾ പങ്കിട്ട് കുട്ടി ശാസ്ത്രജ്ഞന്മാരെ അത്ഭുതപ്പെടുത്താൻ ഇദ്ദേഹത്തിന് സാധിച്ചു. കാസർഗോഡ് കേന്ദ്ര യൂണിവേഴ്സിറ്റിൽ പ്രൊഫസർറായ ഇദ്ദേഹം തൻ്റെ ഔദ്യോഗികജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നേരിട്ടത് കോവിഡ് കാലഘട്ടത്തിലാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. നിപ്പ, സിൽക്ക വൈറസ് വൈറസ്, പ്ലേഗ് വസൂരി തുടങ്ങിയ വിവിധങ്ങളായ വൈറോളജി ടെസ്റ്റുകളും പഠനങ്ങളും നടത്തിയിട്ടുണ്ടെങ്കിലും ആഗോള തലത്തിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് വൈറസ് ഡോ: രാജേന്ദ്രൻ പിലാങ്കട്ടയെസംബന്ധിച്ചിടത്തോളം പുതിയൊരു അനുഭവമായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്നു കേരളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മലബാർ ഭാഗത്ത് RTPC ടെസ്റ്റിന് തുടക്കമിട്ടത് കേന്ദ്ര യൂണിവേഴ്സിറ്റിയിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജടീച്ചർ അദ്ദേഹത്തെ വിളിച്ച് ഈ ദൗത്യം ഏല്പിച്ചതുമുതൽ മാസങ്ങളോളം തൻ്റെ ആരോഗ്യം നോക്കാതെ, വിശ്രമമില്ലാതെ ഏല്പിച്ച ജോലിയിൽ വ്യാപൃതനായി. ആധുനിക ചികിത്സ രീതിയായ നാനോ റോബോട്ടിക് ശസ്ത്രക്രിയ,ജനിറ്റിക് എഞ്ചിനീയറിങ്ങ്, ആൻ്റിബോഡി വൈറസുകൾ, ബയോ ട്രെക്നോളജി, ഇൻഫർമേഷൻ ടെക്നോളജി, ഇൻ്റർ നെറ്റ്, ചാറ്റ് ജി.പി.ടി ടെക്നോളജി, ചരിത്രവും ശാസ്ത്ര ചിന്തകളും വിവിധ തരം വൈറസുകൾ തുടങ്ങിയ വിവിധങ്ങളായ ശാസ്ത്ര ശാഖകളെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു.
കേന്ദ്ര യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് & മോണിക്കുലാർ ബയോളജി ഹെഡ് ആയ ഡോ:സപ്ന നായരും കുട്ടികളുമായി അനുഭവം പങ്കുവെച്ചു. ജില്ലാതല ശാസ്ത്ര ക്യാമ്പിന് സമഗ്ര ശിക്ഷ കാസർഗോഡ് ജില്ലാ പ്രൊജക്റ്റ് കോ-ഓഡിനേറ്റർ ബിജുരാജ് ‘സി.വി, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ മധുസൂദനൻ എം.എം പ്രകാശൻ ടി, രഞ്ജിത്ത്.കെ.പി, റിസോഴ്സ് അധ്യാപകാരായ ദിലീപ്. പി, അനിൽകുമാർ വി. കെ,അനിൽ നടക്കാവ് രാജഗോപാലൻ പി, സുധീഷ് ചട്ടഞ്ചാൽ, പുഷ്പാകരൻ പി തുടങ്ങിയർ നേതൃത്വം നൽകി