കരിന്തളം: കുണ്ടൂർ മുക്കട പ്രദേശത്തെ ബാലസംഘം ഡിവൈഎഫ്ഐ എന്നിവയുടെ നേതൃത്വത്തിൽ പ്രദേശത്തെ വർഗ്ഗ ബഹുജന സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, പുരുഷ സ്വയം സഹായ സംഘങ്ങൾ, ക്ലബ്ബ് വായനശാല എന്നിവയുടെ നേതൃത്വത്തിൽ അവിട്ടം നാളിൽ വൈവിധ്യമാർന്ന നിലയിൽ ഓണാഘോഷം നടത്താൻ കുണ്ടൂരിൽ ചേർന്ന സംഘാടകസമിതി യോഗത്തിൽ തീരുമാനമായി. ബാലസംഘം കരിന്തളം വില്ലേജ് കോഡിനേറ്റർ എം ചന്ദ്രൻ സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്തു. നൂറിലധികം ആളുകൾ യോഗത്തിൽ പങ്കെടുത്തു. സി.ബാലൻ അധ്യക്ഷനായിരുന്നു. വി. അമ്പൂഞ്ഞി, എൻ കെ നാരായണൻ, എൻ രാജൻ, കെ ശശി,വി കെ ജയചന്ദ്രൻ, അനീഷ് പി. പി, സന്ദീപ് കെ വി, ദേവപ്രിയ സന്തോഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി വി. അമ്പൂഞ്ഞി ( ചെയർമാൻ ) സി. ബാലൻ( വൈസ് ചെയർമാൻ ) സന്ദീപ് കെ വി (കൺവീനർ) എൻ രാജൻ (ജോ. കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു